ജനിതകമാറ്റം വരുത്തിയ ചോളവും മുഴയും രോഗങ്ങളും എലികളിലുണ്ടാകുന്നതും തമ്മില്‍ ബന്ധിപ്പിക്കുന്ന വിവാദമായ പ്രബന്ധം വീണ്ടും പ്രസിദ്ധീകരിച്ചു. അത് മുമ്പ് 2012 ല്‍ പ്രസിദ്ധീകരിച്ചതാണ്. വേറൊരു ജേണലില്‍ 2013 ല്‍ അത് വീണ്ടും പ്രസിദ്ധീകരിച്ചു. 4 മറ്റ് ജേണലുകളും അത് പ്രസിദ്ധീകരിക്കാമെന്ന് അതെഴുതിയ Gilles-Eric Séralini പറയുന്നു. Environmental Sciences Europe നെയാണ് അവര്‍ തെരഞ്ഞെടുത്തത്. കാരണം അത് എല്ലാവര്‍ക്കും ലഭ്യമായതിനാല്‍ പഠനത്തിന്റെ വിവരം മൊത്തം ശാസ്ത്ര സമൂഹത്തിനും കിട്ടുമല്ലോ. പ്രബന്ധം വായിക്കാന്‍ http://www.enveurope.com/content/26/1/14 ല്‍ പോകുക. [ക്ഷമിക്കണം nature.com ആ പ്രബന്ധത്തെക്കുറിച്ച് സന്തുഷ്ടരല്ല.]