ആര്‍ക്ടിക് കടല്‍ മഞ്ഞ് വേനല്‍കാലത്തെ താഴ്ന്ന നിലയിലെത്തി. അത് റിക്കോഡുകള്‍ ആറാമത്തെ ഏറ്റവും താഴ്ന്ന നിലയയാണ്. University of Colorado യിലെ National Snow and Ice Data Center (NSIDC) ആണ് ഈ വിവരം സെപ്റ്റംബര്‍ 17 ന് പുറത്തുവിട്ടത്. 50.2 ലക്ഷം ചതുരശ്ര കിലോമീറ്ററാണ് ഇപ്പോഴത്തെ വിസത്രിതി. അത് ശരാശരിയേക്കാള്‍ 12 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ കുറവാണ്. സെപ്റ്റംബറിലാണ് ആര്‍ക്ടിക്കില്‍ മഞ്ഞ് ഏറ്റവും കുറവാകുന്നത്. അതായത് ഉത്തരാര്‍ദ്ധ ഗോളത്തിലെ വേനല്‍ കാലത്തിന്റെ അവസാന സമയത്ത്. കടല്‍ മഞ്ഞ് എന്നത് വേനല്‍ കാലത്ത് ഉരുകുന്നതും മഞ്ഞ് കാലത്ത് ഉറയുന്നതുമായ സമുദ്ര ജലമാണ്. ഭൂമിയുടെ എയര്‍ കണ്ടീഷണറായാണ് അത് പ്രവര്‍ത്തിക്കുന്നത്. സൂര്യപ്രകാശം അത് ശൂന്യാകാശത്തിലേക്ക് പ്രതിഫലിപ്പിക്കുന്നു.