Washington Post പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ട് അനുസരിച്ച് 34 അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഉന്നത അധികാരികളുമായി സംസാരിച്ച ശേഷം തങ്ങളുടെ ആസ്തികള്‍ നീക്കി. ജനുവരി 2008 ന് അന്നത്തെ House Minority Leader ആയിരുന്ന John Boehner ഒരു മ്യൂച്വല്‍ ഫണ്ടില്‍ നിന്ന് $100,000 ഡോളര്‍ സുരക്ഷിതമായ മറ്റൊരു മ്യൂച്വല്‍ ഫണ്ടിലേക്ക് നീക്കി. അത് ബുഷ് സര്‍ക്കാര്‍ $15 കോടി ഡോളറിന്റെ ഒരു ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുമ്പായിരുന്നു.