ഐക്യരാഷ്ട്രസഭയുടെ ഒരു റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ 20 വര്‍ഷങ്ങളില്‍ പ്രതി ദിനം 5,000 ഏക്കര്‍ എന്ന തോതിലാണ് ഫലഭൂഷ്ടമായ ഭൂമി നഷ്ടമായത്. മൊത്തം 6.2 കോടി ഹെക്റ്റര്‍ സ്ഥലമാണ് ഉപ്പ് കാരണം നഷ്ടമായത്. 20 കൊല്ലങ്ങള്‍ക്ക് മുമ്പ് നഷ്ടമായ 4.5 കോടി ഹെക്റ്ററിന് പുറമേയാണിത്. നല്ല രീതിയില്‍ ജലസേചനം നടത്തുക, മരങ്ങള്‍ വെച്ചുപിടിപ്പിക്കുക, ആഴത്തില്‍ ഉഴുതുക, ഉപ്പിനെ ചെറുക്കുന്ന വിളകള്‍ ഉപയോഗിക്കുക, വിളവെടുത്ത ചെടി മണ്ണില്‍ കുഴിച്ചുമൂടുക, ഉപ്പ് കയറിയ പ്രദേശത്തിന് ചുറ്റും തോടുകള്‍ കുഴിച്ച് ഒറ്റപ്പെടുത്തുക തുടങ്ങിയവ ചെയ്ത് മണ്ണിന്റെ നാശം തടയുക.