സംസ്ഥാന ഉദ്യോഗസ്ഥരുടേയും കോര്‍പ്പറേറ്റുകളുടേയും നിര്‍ബന്ധത്താല്‍ ടെക്സാസിലെ നഗരമായ ഡെന്റണ്‍(Denton) ജനം വോട്ട് ചെയ്ത് നിയമമാക്കിയ hydraulic fracking നിരോധനം എടുത്തുകളഞ്ഞു. കഴിഞ്ഞ വര്‍ഷം ജനം ഒരു വോട്ടെടുപ്പ് നടത്തിയാണ് ഫ്രാക്കിങ് നിരോധിച്ച ടെക്സാസിലെ ആദ്യത്തെ നഗരമായി ഡെന്റണിനെ മാറ്റിയത്. ഉടനെ തന്നെ Texas Oil and Gas Association ഉം Texas General Land Office ഉം അവരെ ഭീഷണിപ്പെടുത്തിത്തുടങ്ങി. അതേ താല്‍പ്പര്യങ്ങള്‍ American Legislative Exchange Council(ALEC) എന്ന സ്വകാര്യ സംഘവുമായും സംസ്ഥാന ജനപ്രതിനിധികളുമായും ചേര്‍ന്ന് നിരോധന നിയമത്തെ തള്ളിക്കളയുന്ന നിയമം പാസാക്കിപ്പിച്ചു. അതിന്റെ പ്രതികരണമായി ഡെന്റണ്‍ ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഫ്രാക്കിങ് നിരോധന നിയമത്തെ റദ്ദാക്കി. സംസ്ഥാന നിയമത്താല്‍ തങ്ങളുടെ നിയമത്തെ നടപ്പാക്കാനാവാത്തതാണ് കാരണം. ജനം ഇതിനെതിരെ പ്രതിഷേധ സമരം നടത്തി. ധാരാളം ആളുകള്‍ അറസ്റ്റ് ചെയ്യപ്പെട്ടു. 92 വയസ് പ്രായമുള്ള Violet Palmer ഉം അതില്‍ ഉള്‍പ്പെടും.