അമേരിക്കന്‍ കോണ്‍ഗ്രസ് നടത്തിയ ഒരു പഠനം അനുസരിച്ച് അമേരിക്ക വിദേശ രാജ്യങ്ങള്‍ക്ക് വില്‍ക്കുന്ന ആയുധങ്ങള്‍ കഴിഞ്ഞ വര്‍ഷം മൂന്നിരട്ടിയായി. $6630 കോടി ഡോളറിന്റെ ആയുധങ്ങള്‍ വില്‍ക്കുന്ന അമേരിക്കയാണ് ലോക ആയുധ കമ്പോളത്തിന്റെ 75% വും നല്‍കുന്നത്. ഗള്‍ഫ് രാജ്യങ്ങളായ സൌദി അറേബ്യ, UAE, ഒമാന്‍ എന്നിവരാണ് ഏറ്റവും കൂടുതല്‍ അമേരിക്കന്‍ ആയുധങ്ങള്‍ വാങ്ങുന്ന രാജ്യങ്ങള്‍.