സ്വിറ്സര്‍ലാന്റിലെ ഒരു ലാഭമാഗ്രഹിക്കാത്ത സാങ്കേതികവിദ്യാ കമ്പനിയാണ് CSEM. പല തരം നിറത്തിലുള്ള, connection കാണാന്‍ പറ്റാത്ത തരം സോളാര്‍ പാനലുകള്‍ അവര്‍ വികസിപ്പിച്ചെടുത്തു. ഭംഗിക്ക് കുറവ് വരാതെ കെട്ടിടങ്ങള്‍ രൂപകല്‍പ്പന ചെയ്യാന്‍ ഇത് വാസ്തുശില്‍പ്പികളെ സഹായിക്കും. വെളുത്ത സോളാര്‍ പാനലുകള്‍ തണുത്തിരിക്കുന്നതിനാല്‍ ദക്ഷത വര്‍ദ്ധിക്കുയും കെട്ടിടത്തെ തണുപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ കെട്ടിടത്തിന്റെ ശീതീകരണ ചിലവ് കുറക്കാനുമാവും. പാനലിന്റെ പുറത്ത് പിടിപ്പിക്കുന്ന നിറമുള്ള പ്ലാസ്റ്റിക് പാളിയാണ് ഈ സാങ്കേതിക വിദ്യയുടെ അടിസ്ഥാനം. ദൃശ്യപ്രകാശത്തെ ഇത് പ്രതിഫലിപ്പിക്കുന്നു. ഇപ്പോഴുള്ള സോളാര്‍ സാങ്കേതികവിദ്യകളുടെ കൂടെ ഉപയോഗിക്കാനാവുന്നതാണ് ഈ സാങ്കേതികവിദ്യ.