ലൂസിയാനയിലെ തടവുകാരനും മുമ്പത്തെ ബ്ലാക് പാന്തര്‍ അംഗവുമായ ആല്‍ഫ്രഡ് വുഡ്ഫോക്സിനെ(Albert Woodfox) ഉടന്‍ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കാലം ഏകാന്ത തടവില്‍ കഴിഞ്ഞ ആളാണ് ആല്‍ഫ്രഡ് വുഡ്ഫോക്സ്. 1972 ല്‍ ജയില്‍ പോലീസുകാരനെ കൊന്നു എന്ന ആരോപണത്താലാണ് വുഡ്ഫോക്സ് വീണ്ടും ജയിലില്‍ തുടരുന്നത്. തങ്ങളുടെ രാഷ്ട്രീയ നിലപാടുകളാല്‍ കള്ളക്കേസില്‍ കുടുക്കുയാണുണ്ടായത് എന്ന് വുഡ്ഫോക്സും അംഗോള 3 അംഗവുമായ ഹെര്‍മന്‍ വാലസും(Herman Wallace) പറഞ്ഞിട്ടുണ്ട്. 2013 ഒക്റ്റോബര്‍ 1 ന് ജയിലില്‍ നിന്ന് വിടുതല്‍ കിട്ടിയ ഹെര്‍മന്‍ വാലസ് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ മരിച്ചു. എന്നാല്‍ ജഡ്ജിയുടെ വിധിക്കെതിരെ ലൂസിയാന അപ്പീലിന് പോയി. Fifth Circuit Court of Appeals ജഡ്ജി Brady യുടെ ഉത്തരവിന് സ്റ്റേ നടപ്പാക്കുകയും വുഡ്ഫോക്സ് ജയിലില്‍ തന്നെ തുടരാന്‍ പറയുകയും ചെയ്തു.