ഫുകുഷിമ നിലയത്തില്‍ നിന്ന് 750 ടണ്‍ ജലം ചോര്‍ന്നു – TEPCO

തകര്‍ന്ന ഫുകുഷിമ നിലയത്തില്‍ നിന്ന് വീണ്ടും ഒരു വലിയ ചോര്‍ച്ച നടന്നതായി Tokyo Electric Power Co. (TEPCO) റിപ്പോര്‍ട്ട് ചെയ്തു. 750 ടണ്‍ മഴവെള്ളം ആണ് ഇപ്പോള്‍ ചോര്‍ന്നത്. നിലയത്തിലെ മഴവെള്ളത്തില്‍ ലിറ്ററിന് 8,300 becquerels എന്ന തോതില്‍ beta particle ആണവവികരണം പുറത്തുവിടുന്ന strontium-90 പോലുള്ള പദാര്‍ത്ഥങ്ങളുണ്ട്. ഭൂമിയിലേക്കെ ചോരൂ എന്നായിരുന്നു ഉദ്യോഗസ്ഥര്‍ കരുതിയത്, എന്നാല്‍ അത് കടലിലേക്ക് പടരുമെന്ന് ഊഹിക്കാന്‍ അവര്‍ക്കായില്ല. ചോര്‍ന്ന മഴവെള്ളം രണ്ട് വ്യത്യസ്ഥ സ്ഥലത്തുള്ള മാപിനികള്‍ കണ്ടെത്തി.

ഒരു അഭിപ്രായം ഇടൂ