അമേരിക്കയിലെ ഏറ്റവും വലിയ ആരോഗ്യത്തട്ടിപ്പ് എന്ന് വിശേഷിപ്പിച്ച ഒരു ക്രിമിനല്‍ കേസിന്റെ ഒത്തു തീര്‍പ്പായി $300 കോടി ഡോളര്‍ പിഴ നല്‍കാമെന്ന് മരുന്ന് ഭീമനായ GlaxoSmithKline സമ്മതിച്ചു. കമ്പനി antidepressants മരുന്നുകളാ Paxil ഉം Wellbutrin ഉം തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഉപഭോക്താക്കള്‍ക്ക് നല്‍കി എന്ന് Justice Department നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മുതിര്‍ന്നവര്‍ക്ക് വേണ്ടി മാത്രമുള്ള മരുന്നായിട്ടു കൂടി Paxil കുട്ടികള്‍ക്കായും മാര്‍ക്കറ്റ് ചെയ്തു. തെറ്റിധരിപ്പിക്കുന്ന ജേണല്‍ പ്രബന്ധത്തെ ചൂണ്ടിക്കാട്ടിയാണ് GlaxoSmithKline ഈ മരുന്ന് പ്രോത്സാഹിപ്പിച്ചത്. ഒപ്പം ഡോക്റ്റര്‍മാര്‍ക്ക് നിയമവിരുദ്ധമായി സമ്മാനങ്ങളും നല്‍കി. പ്രമേഹ രോഗത്തിനുള്ള Avandia മരുന്നിന്റെ സുരക്ഷാ ഡാറ്റകള്‍ U.S. Food and Drug Administration ന് കമ്പനി നല്‍കിയില്ല എന്നും പരാതിയുണ്ട്. ആ മരുന്ന് ഹൃദ്രോഗത്തിന് കാരണമാകുന്നതാണ്. ഉപഭോക്തൃ സംഘടനയായ Public Citizen ന്റെ അഭിപ്രായത്തില്‍ കമ്പനിയുടെ ലാഭവുമായി ഒത്തു നോക്കുമ്പോള്‍ $300 കോടി ഡോളര്‍ പിഴ എന്നത് ഒന്നുമല്ല. “അര്‍ത്ഥവത്തായ ശിക്ഷയും കമ്പനിയുടെ തലവന്‍മാര്‍ക്ക് ജയില്‍ ശിക്ഷയും നല്‍കാത്തടത്തോളം കാലം കമ്പനികള്‍ ഈ തട്ടിപ്പുകള്‍ ഇനിയും തുടരും. രോഗികളുടെ ജീവിതം അപകടത്തിലുമാണ്” അവര്‍ കൂട്ടിച്ചേര്‍ത്തു.