ബാറ്ററി മാറ്റിവെക്കാന്‍ പറ്റുന്ന തരം വൈദ്യുത സ്കൂട്ടറിന്റെ അവസാ മിനുക്കുപണി നടത്തുകയാണ് Gogoro. ഈ വേനല്‍ കാലത്ത് അവ Taipei നിരത്തുകളിലോടിത്തുടങ്ങും. Gogoro Energy Network എന്ന് വിളിക്കുന്ന ബാറ്ററി മാറ്റിവെക്കല്‍ സ്റ്റേഷനുകളുടെ ഒരു ശൃംഖല Gogoro അവിടെ നിര്‍മ്മിക്കുന്നു. ബാറ്ററി മാറ്റിവെക്കാന്‍ വെറും 6 സെക്കന്റെ എടുക്കൂ. അതുവഴി വണ്ടിക്ക് ഫുള്‍ച്ചാര്‍ജ്ജിലെത്തുകയും ചെയ്യുന്നു. Taipei നഗരം വൈദ്യുത വാഹനങ്ങള്‍ക്ക് കൂടുതല്‍ സബ്സിഡി നല്‍കുന്നുണ്ട്. ഒപ്പം EV പാര്‍ക്കിങ് സ്ഥലങ്ങളുമുണ്ടാക്കുന്നു.
— സ്രോതസ്സ് inhabitat.com, gogoro.com