കാലാവസ്ഥാ നീതിക്കും ഹരിതോര്‍ജ്ജ വിപ്ലവത്തിനും വേണ്ടി ഏകദേശം 10,000 ആളുകള്‍ ക്യാനഡയിലെ ടോറന്റോയില്‍ ഒത്തു ചേര്‍ന്നു. തൊഴില്‍, നീതി, കാലാവസ്ഥ എന്നിവക്ക് വേണ്ടി ആദിവാസി സമൂഹങ്ങള്‍ തുടങ്ങി ക്യാനഡയിലെ ഏറ്റവും വലിയ ട്രേഡ് യൂണിയന്‍വരെ പങ്കെടുത്ത ആ ജാഥന ക്യാനഡയിലെ ഏറ്റവും വ്യത്യസ്ഥതയുള്ള സംഘങ്ങള്‍ ഒത്തുചേര്‍ന്ന ഏറ്റവും വലിയ സാമൂഹ്യ പ്രവര്‍ത്തനം ആയിരുന്നു എന്ന് അവര്‍ പറഞ്ഞു.