Driscoll’s berries ബഹിഷ്കരിക്കണമെന്ന് കര്‍ഷക തൊഴിലാളികള്‍ ആവശ്യപ്പെടുന്നു

നല്ല ശമ്പളത്തിനും നല്ല ഇടപെടലും ആവശ്യപ്പെട്ടുകൊണ്ട് വാഷിങ്ടണ്‍ സംസ്ഥാനത്തെ കര്‍ഷക തൊഴിലാളികള്‍ സമരം ചെയ്യുന്നു. കുപ്രസിദ്ധമായ Sakuma Brothers Berry Farm ലെ strawberries പറിക്കുന്ന തൊഴിലാളികളായ ഇവര്‍ വര്‍ഷങ്ങളായി കുറഞ്ഞ ശമ്പളം, സ്ഥിരമായ ശമ്പള മോഷണം, വര്‍ഗ്ഗീയ പീഡനം, ലൈംഗികപീഡനം, മോശം താമസസൌകര്യം തുടങ്ങി പല അടിച്ചമര്‍ത്തലുകളും സഹിക്കുകയാണ്. Driscoll’s ന് strawberries നല്‍കുന്ന കൃഷിത്തോട്ടമാണ് Sakuma Brothers berry farm. മിക്ക ഉപഭോക്താക്കള്‍ത്തും Driscoll’s നെ അറിയാം. ഈ പ്രശനത്തിന് പരിഹാരം കാണുന്നത് വരെ ഉപഭോക്താക്കള്‍ Driscoll’s berries ബഹിഷ്കരിച്ച് കര്‍ഷക തൊഴിലാളികളുടെ സമരത്തെ പിന്‍താങ്ങണമെന്ന് അവര്‍ അഭ്യര്‍ത്ഥിക്കുന്നു.

— സ്രോതസ്സ് organicconsumers.org

ഒരു അഭിപ്രായം ഇടൂ