മനുഷ്യന്റെ ശ്വസന കോശങ്ങളേയും രോഗപ്രതിരോധ കോശങ്ങളേയും പുകവലി ദോഷകരമായി ബാധിക്കുന്നു എന്ന് നമുക്കറിയാവുന്ന കാര്യമാണ്. അതിനോടൊപ്പം തന്നെ ആക്രമണകാരികളായ ബാക്റ്റീരിയകളെ കൂടുതല്‍ ശക്തരാക്കും. ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള രോഗാണു ആണ് Methicillin-resistant Staphylococcus aureus (MRSA). MRSA ക്ക് സിഗററ്റ് പുക അടിച്ചാല്‍ അത് കൂടുതല്‍ ശേഷി നേടുന്നു. MRSA ബാക്റ്റീരിയയുടെ കോശ ഭിത്തി സിഗററ്റ് പുക ഏറ്റാല്‍ മാറ്റം വന്ന് antimicrobial peptides നേയും മറ്റ് ചാര്‍ജ്ജുള്ള കണികകളേയും അകറ്റിനിര്‍ത്തുന്നു എന്ന് പരീക്ഷണങ്ങള്‍ വ്യക്തമാക്കി.
— source sciencedaily.com