ചിലിയിലെ പ്രീയപ്പെട്ട പാട്ടുകാരനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ വിക്റ്റര്‍ ഹാറയുടെ(Víctor Jara) 1973 ലെ കൊലപാതകത്തിനുത്തരവാദിയായ മുമ്പത്തെ 10 സൈനിക ഉദ്യോഗസ്ഥരെ ശിക്ഷിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായിരുന്ന അമേരിക്കയുടെ പിന്‍തുണയോടെ ഏകാധിപതി അഗസ്റ്റോ പിനോഷെ നടത്തിയ പട്ടാള അട്ടിമറിക്ക് ശേഷമാണ് ഹാറയെ മൃഗീയമായി കൊലപ്പെടുത്തിയത്. പട്ടാളക്കാര്‍ അദ്ദേഹത്തിന്റെ വിരലുകള്‍ മുറിച്ചുമാറ്റി. കൈകാലുകള്‍ തല്ലിയൊടിച്ചു. അവസാനം 40 ല്‍ അധികം പ്രാവശ്യം വെടിവെച്ചായിരുന്നു അദ്ദേഹത്തിന്റെ ജീവനെടുത്തത്. അദ്ദേഹത്തിന്റെ നീതിക്കായി കുടുംബാങ്ങള്‍ വളരെക്കാലമായി നിയമ യുദ്ധത്തിലായിരുന്നു. ജഡ്ജിയുടെ വിധിയെ തുടര്‍ന്ന് 10 ല്‍ നാല് ഉദ്യോഗസ്ഥരും പെട്ടെന്ന് തന്നെ ഹാജരായി.