പസഫിസ്റ്റ് ഭരണഘടന സംരക്ഷിക്കാന്‍ മുമ്പത്തെ പ്രധാനമന്ത്രിയും പ്രതിഷേധത്തില്‍ ഒത്തുചേര്‍ന്നു

ജപ്പാന്റെ പസഫിസ്റ്റ് ഭരണഘടനയില്‍ മാറ്റം വരുത്താനുള്ള സര്‍ക്കാരിന്റെ ശ്രമത്തിനെതിരെ മുമ്പത്തെ പ്രധാനമന്ത്രിയായിരുന്ന തോമിചി മുറയാമയും (Tomiichi Murayama) പ്രതിഷേധ സമരത്തില്‍ പങ്കുകൊണ്ടു. പാര്‍ളമെന്റിന്റെ lower house മുമ്പ് പാസാക്കിയ സുരക്ഷാ നിയമത്തിനെതിരെ 2,000 ല്‍ അധികം ആളുകള്‍ പാര്‍ളമന്റിന്റെ മുമ്പില്‍ പ്രതിഷേധം രേഖപ്പെടുത്തി. 91 വയസുള്ള മുറയാമയും അവരോടൊപ്പം ഉണ്ടായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ജപ്പാന്‍ സൈന്യത്തിന് രാജ്യത്തിന് പുറത്ത് യുദ്ധം ചെയ്യാന്‍ അനുമതി നല്‍കുന്നതാണ് പുതിയ നിയമം. രാജ്യത്തിന്റെ സമാധാന ഭരണഘടന സംരക്ഷിക്കണം എന്ന് മുറയാമ ആഹ്വാനം ചെയ്തു.

ഒരു അഭിപ്രായം ഇടൂ