ആഹാരത്തില്‍ ചേര്‍ക്കുന്ന ആയിരക്കണക്കിന് രാസവസ്തുക്കള്‍ക്ക് അമേരിക്കയിലെ FDA അംഗീകാരം നല്‍കിയിട്ടുണ്ട്. എന്നാല്‍ 2013 ലെ പഠന റിപ്പോര്‍ട്ട് അനുസരിച്ച് ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായി കഴിക്കാവുന്ന അളവിന്റെ പരിധിയെക്കുറിച്ചുറിച്ചുള്ള വിവരങ്ങള്‍ അതില്‍ 80% നും ലഭ്യമല്ല. FDA യുടെ സ്വന്തം ഡാറ്റാബേസില്‍ 93% ത്തിനും reproductive or developmental toxicity വിവരങ്ങളും ഇല്ല. നേരിട്ടും അല്ലാതെയും ആഹാരത്തില്‍ ചേര്‍ക്കുന്ന വസ്തുക്കളില്‍ മൂന്നില്‍ രണ്ടിനും പൊതുജനങ്ങള്‍ ലഭ്യമായ വിവരങ്ങളില്ല. ഇത്തരം രാസവസ്തുക്കളുടെ വിവരങ്ങളില്ലാത്തതിനാല്‍ ആഹാരം മനുഷ്യന് സുരക്ഷിതമാണോ അല്ലയോ എന്ന് പറയാനാവില്ല എന്ന് റിപ്പോര്‍ട്ട് ഉപസംഹരിക്കുന്നു.