വിറ്റാമിനുകള്‍ ക്യാന്‍സര്‍ സാദ്ധ്യത വര്‍ദ്ധിപ്പിക്കും

2013 ല്‍ പകുതി അമേരിക്കക്കാരും വിറ്റാമിന്‍ ഗുളികകള്‍ കഴിക്കുന്നവരായിരുന്നു. അമേരിക്കയിലെ വിറ്റാമിന്റെ വില്‍പ്പന പ്രതി വര്‍ഷം $2800 കോടി ഡോളറാണ്. University of Colorado Cancer Center ന്റെ 2015 ലെ American Association for Cancer Research (AACR) Annual Meeting ല്‍ ഗവേഷകനായ Tim Byers, MD, MPH ഈ മരുന്നുകള്‍ പരിധിയില്‍ കൂടുതല്‍ കഴിച്ചാല്‍ ക്യാന്‍സര്‍ സാദ്ധ്യത വര്‍ദ്ധിക്കും എന്ന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഉദാഹരണത്തിന് beta carotene supplements കണക്കില്‍ കൂടുതല്‍ കഴിച്ചാല്‍ ശ്വാസകോശ ക്യാന്‍സറും ഹൃദ്രോഗവും ഉണ്ടാകാനുള്ള സാദ്ധ്യത 20% വര്‍ദ്ധിക്കും. ഈ പറയുന്ന വിറ്റാമിനുകളും മിനറല്‍സും ആളുകള്‍ക്ക് ആരോഗ്യകരമായ ആഹാരം കഴിച്ചാല്‍ കിട്ടുന്നതാണ്. അങ്ങനെയുള്ളവര്‍ക്ക് ഈ മരുന്നുകളുടെ ആവശ്യമില്ല എന്ന് Byers പത്രസമ്മേളനത്തില്‍ പറഞ്ഞു.

– സ്രോതസ് University of Colorado Cancer Center

2 thoughts on “വിറ്റാമിനുകള്‍ ക്യാന്‍സര്‍ സാദ്ധ്യത വര്‍ദ്ധിപ്പിക്കും

ഒരു അഭിപ്രായം ഇടൂ