കൂടിയ ആരോഗ്യ സംരക്ഷണവും ഗുണമേന്‍മയും കുറഞ്ഞ ചിലവും വാഗ്ദാനം ചെയ്താണ് BJP അധികാരത്തിലെത്തിയത്. എന്നാല്‍ 2014-2015 ബഡ്ജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ ആരോഗ്യ സംരക്ഷണ ചിലവില്‍ 20% കുറവ് വരുത്തി. ആരോഗ്യ രംഗത്തെ നിക്ഷേപത്തിന് 50% കുറവും.
ഉദാഹരണത്തിന് National Health Mission (NHM) ന്റെ അടിസ്ഥാന സേവനം നല്‍കുന്ന accredited social health activists (ASHAs) 20% ചിലവ് ചുരുക്കലോടെ ദുരിതത്തിലാവും. സംസ്ഥാന സര്‍ക്കാരുകളും ഇത്തരം ചിലവ് ചുരുക്കല്‍ ചെയ്യുന്നുണ്ട്.
ഗര്‍ഭിണികള്‍ക്കും അമ്മമാര്‍ക്കും പോഷകആഹാര സേവനം നല്‍കുന്ന Integrated Child Development Services (ICDS) പരിപാടിക്ക് 10% കുറവാണ് വരുത്തിയിരിക്കുന്നത്. അടുത്ത വര്‍ഷം ഈ പരിപാടികള്‍ക്ക് കൂടുതല്‍ കുറവായിരിക്കും ചെയ്യാന്‍ പോകുക. ICDS ന് പകുതി ഫണ്ടേ കിട്ടു. NHM ന് 17% കുറവും.
ബഡ്ജറ്റ് കടം കുറക്കാനാണ് ഈ ചിലവ് ചുരുക്കല്‍ നടത്തുന്നത് എന്ന് സര്‍ക്കാര്‍ ന്യായം. നികുതി പിരുവ് പ്രതീക്ഷതിനേക്കാള്‍ കുറവാണ്. അതുകൊണ്ട് അതത് സംസ്ഥാനങ്ങള്‍ ആരോഗ്യ പരിരക്ഷയുടെ ഉത്തരവാദിത്തം ഏറ്റെടുക്കണം. കാരണം കഴിഞ്ഞ Finance Commission അനുസരിച്ച് സംസ്ഥാനങ്ങള്‍ക്കാണ് നികുതിവരുമാനത്തിന്റെ കൂടിയ ഭാഗം കിട്ടുന്നത്.
എന്നാല്‍ എല്ലാ സംസ്ഥാനങ്ങളുടേയും നികുതി വരവിന്റെ വര്‍ദ്ധനവ് കൂട്ടിയാല്‍ അത് GDP യുടെ വെറും 0.7% മാത്രമേ വരൂ. ആ വരുമാനം വിദ്യാഭ്യാസം തുടങ്ങി മറ്റ് വിഭാഗങ്ങള്‍ക്ക് വേണ്ടിയും ചിലവാക്കണം. അവക്കും കേന്ദസര്‍ക്കാര്‍ ഫണ്ട് കുറവ് വരുത്തിയിരിക്കുകയാണ്. ജനസംഖ്യ വളര്‍ന്നുകൊണ്ടിരിക്കുകയാണെങ്കിലും കഴിഞ്ഞ രണ്ട് വര്‍ഷമായി കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യരംഗത്തെ ചിലവാക്കല്‍ സ്ഥിരമായിരിക്കുന്നു.
ഇന്‍ഡ്യയിലെ സമ്പന്നരാലും വിദേശ ആരോഗ്യ ടൂറിസ്റ്റുകളാലും സ്വകാര്യ ആശുപത്രികള്‍ അഭിവൃദ്ധിപ്പെട്ടു. എന്നാല്‍ ദരിദ്ര രാജ്യമായ ഇന്‍ഡ്യയിലെ സാധാരണക്കാര്‍ ആശ്രയിക്കുന്ന പൊതു ആരോഗ്യ സംവിധാനം തകര്‍ച്ചയിലാണ്.
ചിലവ് ചുരുക്കല്‍ പരിപാടി കാരണം ഡോക്റ്റര്‍, നഴ്സ് തുടങ്ങി ആരോഗ്യരംഗത്തെ തൊഴിലിലും കുറവുണ്ടാകും. ഭൌതിക സാഹചര്യങ്ങളിലും കുറവുണ്ടാകും. ആശുപത്രി കട്ടില്‍-ജനസംഖ്യാ അനുപാതത്തില്‍ ഇന്‍ഡ്യ ലോകത്തിലെ ഏറ്റവും മോശം രാജ്യമാണ്.
ഇന്‍ഡ്യയുടെ ആരോഗ്യ ചിലവ് GDP യുടെ 2.5% എന്ന ആഗ്രഹിച്ചിരുന്ന നിലയില്‍ ഇപ്പോള്‍ പോലും എത്തിച്ചേര്‍ന്നിട്ടില്ല. എന്നാല്‍ അതും ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ച 5% ല്‍ നിന്ന് താഴെയാണ്.
സേവനങ്ങളും പരിപാടികളും നടപ്പാക്കുന്നതില്‍ വരുന്ന അന്തമില്ലാത്ത ഔദ്യോഗിക കാലതാമസം കാരണം ആരോഗ്യമന്ത്രാലയം നല്‍കുന്ന പണത്തില്‍ ദശലക്ഷക്കണിക്കിന് ചിലവാക്കാതെ പോകുകയും ചെയ്യുന്നുണ്ട്.
എല്ലാ സാമ്പത്തിക വര്‍ഷത്തിലും National AIDS Control Programme (NACO) അതിന്റെ ബഡ്ജറ്റ് ചിലവാക്കുന്നതില്‍ പരാജയപ്പെടുന്നു. ആരോഗ്യമന്ത്രാലയം ചിലവ് ചുരുക്കുകയും ചെയ്യുന്നു. 2014 ല്‍ AIDS programme ന്റെ ബഡ്ജറ്റ് 450 കോടി രൂപയില്‍ നിന്ന് 16 കോടി രൂപയായി കുറച്ചു. ഉപയോഗിക്കാത്ത പണം ബന്ധമില്ലാത്ത Swachh Bharat Abhiyan പോലുള്ള പുതിയ പ്രോജക്റ്റുകള്‍ക്ക് വഴിമാറ്റിച്ചിലവാക്കുകുകയും ചെയ്തു.
ദാരിദ്ര്യം ഇല്ലാതാക്കുക, സാമ്പത്തിക വികസനം, മെച്ചപ്പെട്ട പൊതു ആരോഗ്യ സംവിധാനം എന്നിവയുമായി അടുത്ത് ബന്ധമുള്ള Universal healthcare എന്നത് ഒരു വിദൂര സ്വപ്നം മാത്രം.
— സ്രോതസ്സ് sciencedaily.com