മൃഗ സംരക്ഷണ പ്രവര്‍ത്തകരെ തകര്‍ക്കാനുള്ള അമേരിക്കയുടെ ശ്രമത്തിന്റെ ഭാഗമായി FBI രണ്ട് പേരെ അറസ്റ്റ് ചെയ്തു. കമ്പിളി നിര്‍മ്മിക്കുന്ന ഫാമിലെ മൃഗങ്ങളെ തുറന്ന് വിടുകയും കമ്പിളി, ഇറച്ചി വ്യവസായങ്ങളുടെ വസ്തുവകകള്‍ നശിപ്പിച്ചതുമാണ് അവര്‍ ചെയ്ത കുറ്റം. Joseph Buddenberg നും Nicole Kissane നും എതിരെ 2006 ലെ Animal Enterprise Terrorism Act പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വ്യവസായത്തിന്റെ ലാഭത്തെ ബാധിക്കുകയാണെങ്കില്‍ നശീകരണ പ്രവര്‍ത്തനത്തെ ഭീകരവാദ കുറ്റകൃത്യമായി ഉയര്‍ത്താന്‍ ഈ നിയമം വഴി സര്‍ക്കാരിന് കഴിയും.