നമ്മുടെ പൊതു ജല ഭാവി

സ്വകാര്യവല്‍ക്കരണത്തെ ചവുട്ടിപുറത്താക്കിക്കൊണ്ട് ജലം പൊതുമേഖലയിലേക്ക് കൊണ്ടുവരുന്ന ശ്രമം ഇന്ന് ലോകത്ത് 37 രാജ്യങ്ങളിലേക്ക് വളര്‍ന്നിരിക്കുകയാണ്. അതിന്റെ ഗുണം ഇപ്പോള്‍ 10 കോടിയാളുകള്‍ക്ക് കിട്ടുന്നു.

നമ്മുടെ പൊതുജല ഭാവി എന്ന പ്രസ്ഥാനത്തില്‍ അംഗമായ ധാരാളം സംഘടനയില്‍ ഒന്നാണ് TNI. ധാരാളം നഗരങ്ങളും സമൂഹങ്ങളും ഇപ്പോള്‍ ജല വിതരണ സംവിധാനങ്ങളെ പൊതു നിയന്ത്രണത്തിലേക്ക് കൊണ്ടുവരുന്നു.

തെക്കന്‍ കൊറിയയില്‍ 12-17 April ല്‍ നടന്ന World Water Forum ത്തില്‍ വെച്ചാണ് ഈ പുസ്തകം പ്രകാശനം ചെയ്തത്. 99 ലക്ഷം ജനങ്ങളുടെ ജലത്തിനായുള്ള മനുഷ്യാവകാശത്തെ ലംഘിക്കുന്ന സ്വകാര്യ ജല കരാറുകാരെ തള്ളിക്കളഞ്ഞ് മാര്‍ച്ച് 2015 ന് ജക്കാര്‍ത്ത തങ്ങളുടെ ജലം പൊതു നിയന്ത്രണത്തില്‍ കൊണ്ടുവന്നതിന്റെ സന്തോഷത്തിലാണ് ഈ പരിപാടി.

ലോകത്തെ ഏറ്റവും വലിയ പുനമുന്‍സിപ്പല്‍ ചെയ്യലാണിത്(remunicipalisation). ജല സ്വകാര്യവല്‍ക്കരണത്തിന്റെ കാറ്റ് പോയി. ജലത്തിന്റെ ഉത്തരവാദിത്തമുള്ള സുസ്ഥിരമായ പൊതു നിയന്ത്രണത്തിലേക്ക് കാലം പിറകോട്ട് ഒഴുകുകയാണ്.

താഴെക്കൊടുത്തിരിക്കുന്നതാണ് പുസ്തകത്തിലെ പ്രധാന കാര്യങ്ങള്‍

മുമ്പ് സ്വകാര്യവല്‍ക്കരിച്ച ജലംവിതരണ sanitation സേവനങ്ങളെ മുന്‍സിപ്പല്‍ അധീനതയിലേക്ക് കൊണ്ടുവരികയാണ് ജല remunicipalisation കൊണ്ടുദ്ദേശിക്കുന്നത്. ഇത് പ്രാദേശികവും ദേശീയവും ആയ സേവനങ്ങളെ ഉദ്ദേശിക്കുന്നു.

March 2000 – March 2015 കാലത്തെ ഗവേഷണത്തില്‍ നിന്ന്:

37 രാജ്യങ്ങളിലായി 235 സ്ഥലത്ത് ജലം പൊതുമേഖലയിലേക്ക് കൊണ്ടുവരുന്നു. 10 കോടിയാളുകള്‍ക്ക് ഗുണം കിട്ടുന്നു.

TNI യുടെ പുസ്തകം Public Services International Research Unit (PSIRU), Multinationals Observatory, European Public Services Union (EPSU), Municipal Services Project (MSP) എന്നിവര്‍ ചേര്‍ന്നാണ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.

  • ഇത്തരം സംഭവങ്ങള്‍ 2000-2010 കാലത്തേക്കാള്‍ ഇരട്ടിയാണ് 2010-2015 കാലത്ത്.
  • ഉയര്‍ന്ന സമ്പത്തുള്ള രാജ്യങ്ങളിലാണ് കൂടുതലും ഇങ്ങനെ സംഭവിക്കുന്നത്. സമ്പന്ന രാജ്യങ്ങളില്‍ 184 remunicipalisations നടന്നപ്പോള്‍ ദരിദ്ര രാജ്യങ്ങളില്‍ 51 എണ്ണമേ നടന്നുള്ളു.
  • രണ്ട് രാജ്യങ്ങളിലാണ് കൂടുതലായി ജലം പൊതുമേഖലയിലേക്ക് പോയത്. ഫ്രാന്‍സ് (94 എണ്ണം), അമേരിക്ക (58 എണ്ണം)
  • പൊതുജല പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനകത്തും പുറത്തും സംഘം ചേര്‍ന്ന് മറ്റുള്ളവരേയും അതിന് പ്രേരിപ്പിക്കുന്നു.

ജക്കാര്‍ത്ത മുതല്‍ പാരീസ് വരെ ജര്‍മ്മനി മുതല്‍ അമേരിക്കവരെ ജലം ജനങ്ങള്‍ സ്വന്തമാക്കുന്നതിലെ പാഠങ്ങള്‍ ഈ പുസ്തകത്തില്‍ വിവരിക്കുന്നു. സമൂഹ്യമായി അനുയോജ്യവും, പരിസ്ഥിതിപരമായി സുസ്ഥിരവും ആയി ഗുണമേന്‍മയുള്ള പൊതുജലവിതരണം വികസിപ്പിക്കുന്നത് ഇപ്പോഴുള്ളവരേയും ഭാവിജനതയേയും എങ്ങനെയാണ് സഹായിക്കുന്നത് കാണിച്ചുതരുന്നതാണ് ഈ പുസ്തകം.

— സ്രോതസ്സ് tni.org

ഒരു അഭിപ്രായം ഇടൂ