SEC കുറ്റാരോപണങ്ങള്‍ $1.2 കോടി ഡോളറിന് ഗോള്‍ഡ്‌മന്‍ സാച്ചസ് ഒത്തുതീര്‍പ്പിലാക്കി

ബിസിനസ് കിട്ടാനായി മസാച്യുസറ്റ്സ് സര്‍ക്കാരുദ്യോഗസ്ഥന് തെരഞ്ഞടുപ്പില്‍ മല്‍സരിക്കാനുള്ള സാമ്പത്തിക സഹായം ചെയ്തുകൊടുത്തു എന്ന സിവില്‍ കേസില്‍ $1.2 കോടി ഡോളര്‍ നല്‍കി സാമ്പത്തിക സ്ഥാപനമായ ഗോള്‍ഡ്‌മന്‍ സാച്ചസ് (Goldman Sachs) ഒത്തുതീര്‍പ്പിലാക്കി. Securities and Exchange Commission പറഞ്ഞു. 2010ലെ ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ മസാച്യുസറ്റ്സ് Treasurer ആയ Timothy Cahill ന് മല്‍സരിക്കാന്‍ മുമ്പത്തെ ഗോള്‍ഡ്‌മന്‍ സാച്ചസ് വൈസ് പ്രസിഡന്റ് Neil M.M. Morrison കമ്പനിയുടെ വിഭവങ്ങള്‍ ഉപയോഗിച്ച് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കു. എന്നാല്‍ Cahill തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. ഗോള്‍ഡ്‌മന്‍ തങ്ങളുടെ പ്രവര്‍ത്തങ്ങള്‍ അധികാരികളോട് റിപ്പോര്‍ട്ട് ചെയ്യാതെ $75 ലക്ഷം ഡോളറില്‍ അധികം വരുന്ന സംസ്ഥാന സര്‍ക്കാരിന്റെ ബോണ്ട് കരാറുകള്‍ കരസ്ഥമാക്കി.

ഒരു അഭിപ്രായം ഇടൂ