ലോകത്തെ പ്രമുഖരായ 60 മുസ്ലീം നേതാക്കള്‍ കാലാവസ്ഥാ മാറ്റത്തെ നേരിടാനുള്ള ഗൌരവപൂര്‍ണ്ണമായ പ്രവര്‍ത്തനത്തിന് ആഹ്വാനം ചെയ്തു. ഇസ്താംബൂളില്‍ രണ്ട് ദിവസം നടന്ന International Islamic Climate Change Symposium ന് ശേഷം നേതാക്കള്‍ കാലാവസ്ഥക്കായുള്ള പ്രവര്‍ത്തികള്‍ക്ക് ധാര്‍മ്മികമായ ഒരു വശം വ്യക്തമാക്കിക്കൊണ്ട് ഒരു declaration പുറത്തിറക്കി. ലോക സര്‍ക്കാരുകളോടും വ്യവസായ മേഖലയോടും ഉദ്‌വമനം കുറക്കാനും ഫോസില്‍ ഇന്ധനങ്ങളെ ഉപേക്ഷിക്കാനും, പുനരുത്പാദിതോര്‍ജ്ജം സ്വീകരിക്കാനും ആവശ്യപ്പെട്ടു. “പരിസ്ഥിതിയില്‍ നിന്ന് അധാര്‍മ്മികമായി ലാഭം നേടുന്നതിന് പകരം പരിസ്ഥിതിയെ സംരക്ഷിക്കുന്നതില്‍ ശ്രദ്ധചെലുത്തുകയും ലോകത്തിലെ ദരിദ്രരുടെ സ്ഥിതി മെച്ചപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യേണ്ട സമയമാണ് ഇത്,” എന്ന് declaration ആഹ്വാനം ചെയ്യുന്നു.