14-വയസ് പ്രായമുള്ള എമിറ്റ് ടില്ലിനെ(Emmett Till) തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയിന്റെ 60ആം വാര്‍ഷികം ചിക്കാഗോയില്‍ ആചരിച്ചു. മിസിസിപ്പിയില്‍ ബന്ധുവീട് സന്ദര്‍ശിച്ച കാലത്ത് വെള്ളക്കാരിയായ Carolyn Bryant നെ നോക്കി ചൂളമടിച്ചു എന്ന് ആരോപിച്ചാണ് ടില്ലിനെ തട്ടിക്കൊണ്ടുപോയി, ദേഹോപദ്രവമേല്‍പ്പിച്ച്, പിന്നീട് വെടിവെച്ച് കൊന്നത്. ടില്ല് ഒരു stutterer ആയിരുന്നു. stutter വരുന്ന സമയത്ത് ചൂളം അടിക്കാന്‍ പഠിപ്പിച്ചത് അവന്റെ അമ്മയായിരുന്നു. ആഗസ്റ്റ് 28, 1955 ല്‍ അമ്മാവന്റെ ഫാമില്‍ നിന്നും തട്ടിക്കൊണ്ടുപോയ തലയില്‍ വെടിയേറ്റ അവന്റെ ശവശരീരം മൂന്ന് ദിവസം കഴിഞ്ഞ് Tallahatchie നദിയില്‍ കണ്ടെത്തി. കഴുത്തില്‍ മുള്ളുകമ്പി ചുറ്റുിയിരുന്നു. open-casket funeral നടത്തിയ അവന്റെ അമ്മ Mamie Till Mobley അവന്റെ പീഡനമേറ്റ ചിത്രങ്ങളും പ്രസിദ്ധപ്പെടുത്തി. അത് പൌരാവകാശ സമരത്തെ ആളിക്കത്തിക്കാന്‍ കാരണമായി.
[ചെലപ്പം ഇങ്ങനെ ചൂളമടിക്കെതിരായാവും ആദ്യം ഫെമിനിസം തുടങ്ങിയത്.]