ഗ്വാട്ടിമാലയിലെ ഉമ്മന്‍ചാണ്ടി

രാജിവെക്കണമെന്ന ജനങ്ങളുടെ ആവശ്യത്തെ അവഗണിച്ച് ഗ്വാട്ടിമാലയിലെ പ്രസിഡന്റ് Otto Pérez Molina കസേരയില്‍ കടിച്ചുതൂങ്ങുകയാണ്. ഡിസ്കൌണ്ട് കിട്ടാനായി ഇറക്കുമതിക്കാര്‍ Tax Authority ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുത്തു എന്ന ദശലക്ഷക്കണക്കിന് ഡോളര്‍ വരുന്ന അഴിമതിയെ തുടര്‍ന്ന് പ്രസിഡന്റ് മാസങ്ങളായ വലിയ പ്രതിഷേധത്തെ നേരിടുകയാണ്. ആഴ്ച്ചകള്‍ക്ക് മുമ്പ് Pérez Molina ന്റെ ക്യാബിനറ്റ് രാജി വെച്ചു. മുമ്പത്തെ വൈസ് പ്രസിഡന്റായ Roxana Baldetti ഉള്‍പ്പടെ ധാരാളം ഉയര്‍ന്ന ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. “ഉടന്‍ രാജിവെക്കു!” എന്ന് വിളിച്ച് പറഞ്ഞുകൊണ്ട് ജനക്കൂട്ടം ശനിയാഴ്ച്ച പ്രസിഡന്റിന്റെ കൊട്ടാരത്തിന് മുമ്പില്‍ ഗ്വാട്ടിമാലയുടെ കൊടികള്‍ പറത്തിക്കൊണ്ട് പ്രകടനം നടത്തി. ഞായറാഴ്ച് റോമന്‍ കത്തോലിക്കാ സഭ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള സമരത്തില്‍ ഒത്തു ചേര്‍ന്നു.

അലന്‍ നെയര്‍ന്‍(Allan Nairn) സംസാരിക്കുന്നു:

ഈ ജനകീയ പ്രക്ഷോഭം പ്രസിഡന്റ് ജനറല്‍ പെരസ് മൊലീനയെ താഴെയിറക്കിയേക്കും. അഴിമതിയാണ് ഇവിടെ പ്രശ്നം. എന്നാല്‍ 1980കളില്‍ പെരസ് മൊലീന കൂട്ടക്കൊലകള്‍ നടത്തിയിട്ടുണ്ട്. തദ്ദേശീയരായ മായന്‍ ജനങ്ങളെ കൊന്നൊടുക്കാനുള്ള റിയോസ് മോണ്ടിന്റെ(Ríos Montt) ഇക്സില്‍ (Ixil) പ്രദേശത്തെ പരിപാടികളില്‍ പങ്കുകൊണ്ട field commander ആയിരുന്നു അന്ന് പെരസ് മൊലീന. G2 ന്റെ chief of intelligence ആയി ജോലി ചെയ്തപ്പോള്‍ അയാള്‍ CIA യുടെ payroll ല്‍ ഉണ്ടായിരുന്നു. അമേരിക്കയുടെ പിന്‍തുണയോടെയായിരുന്നു റിയോസ് മോണ്ട് ഈ കൂട്ടക്കൊലകള്‍ നടത്തിയത്. റൊണാള്‍ഡ് റീഗണ്‍ ആയിരുന്നു അന്ന് പ്രസിഡന്റ്. അമേരിക്കയില്‍ നിന്നായിരുന്നു അവര്‍ക്ക് ആയുധങ്ങള്‍ കിട്ടിയിരുന്നത്. ഇസ്രായേലില്‍ നിന്നും അമേരിക്കയുടെ സഹായത്തോടെ ആയുധങ്ങള്‍ അവര്‍ക്ക് കിട്ടി. ആ സര്‍ക്കാരിന് മനുഷ്യാവകാശത്തിന്റെ കാര്യത്തില്‍ അന്യായമായി ശിക്ഷിക്കുന്നു (bum rap) എന്ന് റീഗണ്‍ പറഞ്ഞു. ബലാല്‍സംഗം ചെയ്യുകയും ഗര്‍ഭിണികളുടെ വയറ് പിളര്‍ത്തുകയും ജനത്തെ വെടിവെച്ച് കൊല്ലുകയും ചെയ്തു. ആ കാലത്തെ ISIS ആയിരുന്നു അവര്‍. അന്നത്തെ കൂട്ടക്കൊലയുടെ ഒരു field commander ആണ് ഇപ്പോഴത്തെ പ്രസിഡന്റ്. മറ്റ് കാരണത്താല്‍ അയാളെ താഴെയിറക്കാനുള്ള സാദ്ധ്യതകള്‍ കാണുന്നുണ്ട്.

അന്നത്തെ ഏകാധിപതിയായ റിയോസ് മോണ്ടിനെ ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് ധീരരായ ചില പ്രോസിക്യൂട്ടര്‍മാരാലും ജഡ്ജിമാരാലും ഗ്വാട്ടിമാലയിലെ കോടതി വിചാരണ നടത്തി. അയാളെ വംശഹത്യയുടെ കുറ്റത്തിന് 80 വര്‍ഷത്തെ തടവിന് വിധിച്ചു. വിധി മാറ്റിവെക്കണമെന്ന് പ്രഭുക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ അയാളുടെ വിചാരണ തുടരുന്നു. ആരോഗ്യ പ്രശ്നങ്ങളും മറ്റും പറഞ്ഞ് രക്ഷപെടാനാണ് അയാള്‍ ശ്രമിക്കുന്നത്. ഗ്വാട്ടിമാലയിലെ മൊത്തം സംവിധാനങ്ങളും കുലുങ്ങുന്ന സമയമാണിത്. എന്നാല്‍ ഗ്വാട്ടിമാല ലോകത്തെ നയിക്കുകയാണ്. അമേരിക്കയേക്കാളേറെ ഉയരത്തിലുള്ള ഒരു സാംസ്കാരിക നിലയിലേക്ക് അവര്‍ എത്തിയിരിക്കുന്നു. ജനങ്ങളുടെ കൂട്ടക്കൊലയുടെ പേരില്‍ മുമ്പത്തെ ഒരു അമേരിക്കന്‍ പ്രസിഡന്റിനെ അമേരിക്കന്‍ കോടതിയില്‍ അമേരിക്കക്കാര്‍ക്ക് വിചാരണ ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാവില്ല. എന്നാല്‍ ഗ്വാട്ടിമാല അത് ചെയ്തിരിക്കുന്നു. ഇപ്പോള്‍ തെരുവില്‍ പ്രകടനം നടത്തുന്ന ജനങ്ങള്‍ അതിനെ ഇപ്പോഴുള്ള ഒരു പ്രസിന്റിനെ താഴെയിറക്കുക എന്ന അടുത്ത നിലയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്.

1982 സെപ്റ്റംബറില്‍ തദ്ദേശീയരായ മായന്‍ സമൂഹം ജീവിച്ചിരുന്ന പ്രദേശങ്ങളില്‍ ഒന്നായിരുന്നു Ixil. Mikael Wahlforss ഉം Jean-Marie Simon ഉം ആയി ചേര്‍ന്നുകൊണ്ടായിരുന്നു ആ ഡോക്കുമെന്ററിക്കായി ഞാന്‍ പ്രവര്‍ത്തിച്ചത്. പെരസ് മൊലീന അന്ന് വേറൊരു പേരായിരുന്നു ഉപയോഗിച്ചിരുന്നത്. പെരസ് മൊലീന എന്നായിരുന്നു അയാളുടെ ശരിക്കുള്ള പേരെന്ന് എനിക്കറിയില്ലായിരുന്നു. അയാള്‍ തന്നെ വിളിച്ചിരുന്നത് മേജര്‍ ടിറ്റോ (Major Tito) എന്നായിരുന്നു. ഇവിടെയുള്ള എല്ലാ കുടുംബങ്ങളും ഗറില്ലകളുടെ കൂടെയാണ് എന്ന് അയാള്‍ എന്നോട് പറഞ്ഞു. അയാളുടെ ആളുകള്‍ ഈ ഗ്രമങ്ങളിലെത്തി ജനത്തെ കൊന്നൊടുക്കുന്നതിന്റെ വിശദാംശങ്ങളും അയാള്‍ വിവരിച്ചു. പെരസ് മൊലീന പിന്നീട് വളര്‍ന്ന് chief of intelligence ആകുകയും CIA യുടെ payroll ല്‍ എത്തുകയും ചെയ്തു. ഇപ്പോള്‍ അയാള്‍ ഗ്വാട്ടിമാലയുടെ പ്രസിഡന്റാണ്.

പെരസ് മൊലീനയെ അമേരിക്ക സംരക്ഷിക്കുന്നു. രാജിവെക്കേണ്ട എന്നാണ് അവരുടെ ഉപദേശം. അതുകൊണ്ട് അയാള്‍ രാജിവെക്കില്ല. ഇനി എന്ത് സംഭവിക്കുമെന്ന് അറിയില്ല. ജനം തെരുവിലിറങ്ങിയിരിക്കുകയാണ്. സെപ്റ്റംബര്‍ 6 ആണ് തെരഞ്ഞെടുപ്പ്. അത് മാറ്റിവെക്കണമെന്ന് ജനം ആവശ്യപ്പെടുന്നു.
_____________________
Allan Nairn, longtime journalist who has covered Guatemala since the 1980s.

— സ്രോതസ്സ് democracynow.org

[ഈ സിനിമ കാര്യങ്ങള്‍ കൂടുതല്‍ വിശദീകരിക്കുന്നു: ഇന്നത്തെ തലക്കെട്ട് – ഗ്വാട്ടിമാല]

ഒരു അഭിപ്രായം ഇടൂ