ബ്രോണ്‍സ്‌വിലിയിലെ (Bronzeville) അവശേഷിക്കുന്ന പൊതു വിദ്യാലയമായ Dyett High School സംരക്ഷിക്കാനായി ചിക്കാഗോയില്‍ ഒരു കൂട്ടം രക്ഷകര്‍ത്താക്കളും അമ്മുമ്മമാരും, വിദ്യാഭ്യാസ പ്രവര്‍ത്തകരും നിരാഹാര സമരം നടത്തുകയാണ്. സര്‍ക്കാര്‍ വര്‍ഷങ്ങളായി ഈ വിദ്യാലയത്തെ അവഗണിക്കുകയാണ്. അടച്ചുപൂട്ടാനാണ് അവരുടെ പദ്ധതി. ചിക്കാഗോ മേയറും ഒബാമയുടെ chief of staff ആയിരുന്ന Rahm Emanuel ന്റെ കീഴില്‍ 50 സ്കൂളുകള്‍ ഇതുവരെ അടച്ചുപൂട്ടി. സ്വകാര്യവല്‍ക്കരണമാണ് അവരുടെ ലക്ഷ്യം. ആ സ്കൂളുകളില്‍ അധികവും കറുത്തവരും ലാറ്റിന്‍കാരും ജീവിക്കുന്ന സ്ഥലത്താണ്. [പിന്നോക്കക്കാരനെ അധികാരത്തിലേറ്റിയാലും വ്യവസ്ഥ പഴയതുതന്നെയാണെന്ന് പിന്നോക്ക വര്‍ഗ്ഗീയവാദികള്‍ മനസിലാക്കുക.] Dyett High School നെ തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെടുന്നു. രണ്ട് സമരക്കാരുടെ സ്ഥിതി വളഷായതിനാല്‍ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.