നിങ്ങളുടെ സണ്‍ സ്ക്രീനുകള്‍ ഒരു ഗുണമില്ലാത്തതോ, അപകടകരമോ, ഇതുരണ്ടുമോ ആണ്. EWG പരിശോധിച്ച 1,700 സണ്‍ സ്ക്രീനുകളില്‍ 21% മാത്രമാണ് ഗുണകരവും സുരക്ഷിതവുമായുള്ളത്. സണ്‍ സ്ക്രീന്‍ മാത്രമല്ല SPF-rated moisturizers, lip balms എന്നിവയും അവര്‍ പരിശോധിക്കുകയുണ്ടായി. ഈ വിവരങ്ങള്‍ Environmental Working Group’s (EWG) ന്റെ സണ്‍ സ്ക്രീന്‍ സഹായിയില്‍ പ്രസിദ്ധപ്പെടുത്തി. അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നിന്ന് രക്ഷനേടാനാണ് ആളുകള്‍ ഇവ ദേഹത്ത് തേക്കുന്നത്. നിര്‍മ്മാതാക്കള്‍ പരസ്യങ്ങളിലൂടെ പറയുന്ന കള്ളത്തരങ്ങള്‍ EWG യുടെ 2015 ലെ Sunscreen Guide പുറത്തുകൊണ്ടുവരുന്നു. സുരക്ഷിതമായ ഉല്‍പ്പന്നങ്ങളുടെ വിവരങ്ങളും അവര്‍ ചേര്‍ത്തിട്ടുണ്ട്.
[അതിലും നല്ലത് വെയിലത്ത് പുറത്തിറങ്ങാതിരിക്കുകയാണ്.]