യൂറോപ്പിലെത്തിച്ചേരാനായ ശ്രമത്തില്‍ നൂറുകണക്കിനാളുകള്‍ കടലില്‍ മുങ്ങിമരിച്ചു

സിറിയ, അഫ്ഗാനിസ്ഥന്‍, പാകിസ്ഥാന്‍, ഇറാഖ്, ആഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളിലെ അക്രമങ്ങളില്‍ നിന്ന് രക്ഷപെട്ട് യൂറോപ്പിലെത്തിച്ചേരാന്‍ ശ്രമിച്ച നൂറുകണക്കിനാളുകള്‍ കടലില്‍ മുങ്ങിമരിച്ചു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം കണ്ട ഏറ്റവും മോശം കുടിയേറ്റ പ്രശ്നമാണിത്. ലിബിയയുടെ തീരത്ത് നിന്ന് പുറപ്പെട്ട ബോട്ട് മുങ്ങി 200 ഓളം ആളുകള്‍ മരിച്ചു. ഇതുപോലെ 50 പേരെ കയറ്റിയ വേറൊരു ബോട്ടും അപകടത്തില്‍ പെടുകയുണ്ടായി. ഒരു കപ്പലില്‍ വിഷവായൂ ശ്വസിച്ച് മരിച്ച 50 പേരെ കണ്ടെത്തി എന്ന് സ്വീഡനിലെ അധികൃതര്‍ അറിയിച്ചു. ലോകത്തെ ഏറ്റവും അപകടകരമായ അതിര്‍ത്തിയായി മാറിയിരിക്കുകയാണ് മെഡിറ്ററേനിയന്‍ കടല്‍. ഈ വര്‍ഷം യുദ്ധത്താലും അക്രമത്താലും ഒഴിഞ്ഞ് പോയ 3 ലക്ഷം ആളുകള്‍ യൂറോപ്പിലെത്താന്‍ ശ്രമിച്ചു.
[ഈ വാര്‍ത്തകളും ചിത്രങ്ങളും നിങ്ങളെ ചിലപ്പോള്‍ വിഷമിച്ചിരിക്കും. സോഷ്യന്‍ മീഡിയയില്‍ അത് പങ്കുവെക്കുകയും ലൈക്ക് ചെയ്യുകയും ചെയ്യുന്നിന് പകരം എന്തുകൊണ്ട് ഇത് സംഭവിക്കുന്നു എന്ന ചോദ്യം സ്വയം ചോദിക്കുക? ഈ പ്രശ്നത്തില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും പങ്കുണ്ടോ? ക്ലൂ: ആഹാരം, രാസവളം, പ്ലാസ്റ്റിക്, മഹത്തായ എണ്ണ]

ഒരു അഭിപ്രായം ഇടൂ