ആദിമ മനുഷ്യന്റെ പുതിയ സ്പീഷീസിനെ കണ്ടെത്തി

Australopithecus afarensis ആയിരുന്ന ലൂസിയുടെ കാലത്ത് ജീവിച്ചിരുന്ന ഒരു അകന്ന സ്പീഷീസിന്റെ പല്ലിന്റേയും താടിയെല്ലിന്റേയും ഫോസിലുകള്‍ വടക്കെ എത്യോപ്യയില്‍ നിന്ന് ലഭിച്ചു. Australopithecus deyiremeda എന്ന് വിളിക്കുന്ന ഈ സ്പീഷീസ് 35 ലക്ഷം വര്‍ഷം മുതല്‍ 33 ലക്ഷം വര്‍ഷം വരെ മുമ്പ് ഭൂമിയില്‍ ജീവിച്ചിരുന്നു. ലൂസിയേയും മറ്റ് A. afarensis വ്യക്തികളേയും കണ്ടെത്തിയ Hadar എന്ന സ്ഥലത്ത് നിന്ന് 35 കിലോമീറ്റര്‍ അകലെയാണ് പുതിയ സ്പീഷീസിന്റെ ഫോസില്‍ കണ്ടെത്തിയത്. A. afarensis 37 ലക്ഷം വര്‍ഷം മുതല്‍ 30 ലക്ഷം വര്‍ഷം വരെ മുമ്പായിരുന്നു ജീവിച്ചിരുന്നത്. അതുകൊണ്ട് ഈ രണ്ട് സ്പീഷീസുകളും കൂടി കലരാന്‍ സാദ്ധ്യതയുണ്ട്.

— സ്രോതസ്സ് nature.com

ഒരു അഭിപ്രായം ഇടൂ