30 വര്‍ഷങ്ങള്‍ക്ക് ശേഷം സിയാറ്റിലില്‍ അദ്ധ്യാപകര്‍ സമരം ചെയ്യുന്നു

ചര്‍ച്ചകള്‍ പരാജയപ്പെട്ടിതിനെ തുടര്‍ന്ന് സിയാറ്റിലിലെ അദ്ധ്യാപക യൂണിയന്‍ ആദ്യത്തെ സ്കൂള്‍ദിനത്തില്‍ തന്നെ സമരം തുടങ്ങി. വിദ്യാര്‍ത്ഥികള്‍ക്കുള്ള standardized tests ന്റെ എണ്ണം കുറക്കുക, മെച്ചപ്പെട്ട ശമ്പളം എന്നിവക്ക് വേണ്ടിയാണ് സമരം. സ്വകാര്യ സ്കൂളുകള്‍ ഭരണഘടനാ വിരുദ്ധമാണെന്ന കേസ് വാഷിങ്ടണിലെ സുപ്രീം കോടതി തള്ളിയതിന് ശേഷമാണ് സമരം തുടങ്ങിയത്. കഴിഞ്ഞ 30 വര്‍ഷങ്ങളില്‍ ഇതാദ്യമായാണ് സിയാറ്റിലില്‍ അദ്ധ്യാപകര്‍ സമരം ചെയ്യുന്നത്.

ഒരു അഭിപ്രായം ഇടൂ