അങ്ങനെ നാഷണല്‍ ജിയോഗ്രാഫിക്കിനേയും മര്‍ഡോക്കിന്റെ ഫോക്സ് ചാനല്‍ വാങ്ങി

ലാഭത്തിന് വേണ്ടിയല്ലാത്ത National Geographic Society അതിന്റെ പ്രസിദ്ധമായി മാസികയും മറ്റ് മാധ്യമ ആസ്തികളും റൂപര്‍ട്ട് മര്‍ഡോക്കിന്റെ 21st Century Fox ന് $72.5 കോടി ഡോളറിന് വിറ്റു. ഈ ഇടപാട് ലാഭത്തിന് വേണ്ടിയല്ലാത്ത മാസികയെ വാണിജ്യ പ്രവര്‍ത്തനമാക്കി മാറ്റും. കാലാവസ്ഥാ മാറ്റത്തിന് മനുഷ്യന്‍ കാരണമാകുന്നു എന്ന വസ്തുതയെ എതിര്‍ക്കുന്നതിനാല്‍ മര്‍ഡോക്ക് വലിയ വിമര്‍ശനത്തെ വളരെകാലമായി നേരിടുന്ന ആളാണ്. 2014 ല്‍ Union of Concerned Scientists നടത്തി പഠന പ്രകാരം കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് Fox നടത്തിയ റിപ്പോര്‍ട്ടിങ്ങില്‍ 70% വും തെറ്റിധരിപ്പിക്കുന്നതായിരുന്നു.

ഒരു അഭിപ്രായം ഇടൂ