നാശത്തിന്റെ പരിധിയായ 400 parts per million of CO2 എന്ന നില നാം ഇപ്പോള്‍ മറികടന്നിരിക്കുകയാണ്. ഇനി വളരെ വേഗത്തില്‍ തന്നെ ആഗോളതലത്തില്‍ ശരാശരി നില 400 ppm ല്‍ എത്തും എന്ന് NOAA യുടെ Global Greenhouse Gas Reference Network ന്റെ പ്രധാന ശാസ്ത്രജ്ഞനായ Pieter Tans പറഞ്ഞു. 2012 ലെ വസന്തകാലത്ത് ആര്‍ക്ടിക്കിലെ ഞങ്ങളുടെ എല്ലാ നിരീക്ഷണ ഉപകരണങ്ങളും 400 ppm എന്ന് ആദ്യമായി രേഖപ്പെടുത്തി. 2013 ല്‍ NOAAയുടെ Mauna Loa Observatory ആദ്യമായി 400 ppm എന്ന നില രേഖപ്പെടുത്തി. ആഗോള ശരാശരി 400 ppm എന്നതാവുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യവസായവല്‍ക്കരണത്തിന് മുമ്പുള്ള CO2 ന്റെ നില 280 ppm ആയിരുന്നു. 1959 ല്‍ Mauna Loa ല്‍ വെച്ചായിരുന്നു. ആദ്യമായി CO2 ന്റെ നില രേഖപ്പെടുത്തിയത്. അന്ന് നില 313 ppm ആയികുന്നു. പിന്നീട് അത് കൂടിക്കൂടി വന്നു. 1977 ന് ശേഷം പ്രതിവര്‍ഷം 1 ppm എന്ന തോതിലായിരുന്നു കൂടിക്കൊണ്ടിരുന്നത്. ചില വര്‍ഷങ്ങളില്‍ 2 ppm ഉം കൂടി. കാലാവസ്ഥ അപകടകരമാകാതിരിക്കാന്‍ CO2 ന്റെ സാന്ദ്രത 350 ppm ല്‍ താഴെ നിര്‍ത്തണം എന്ന ശാസ്ത്രജ്ഞര്‍ പറയുന്നു.
— source grist.org