കഴിഞ്ഞ ദിവസം പാസാക്കിയ നിയമപ്രകാരം ഫ്രാന്‍സിലെ എല്ലാ വാണിജ്യസ്ഥാപങ്ങളുടേയും കെട്ടിടങ്ങളില്‍ മേല്‍ക്കൂര പൂര്‍ണ്ണമായോ ഭാഗികമായോ ചെടികളും സോളാര്‍പാനലുകളും സ്ഥാപിച്ചിരിക്കണം. പച്ച മേല്‍കൂര തണുപ്പ് കാലത്ത് മുറികള്‍ ചൂടാക്കാനും, ചൂട് കാലത്ത് മുറികള്‍ തണുപ്പിക്കാനും വേണ്ട ഊര്‍ജ്ജത്തില്‍ ലാഭമുണ്ടാക്കും. മഴവെള്ളത്തെ സംഭരിക്കുന്നതിനാല്‍ വെള്ളത്തിന്റെ ഒഴുക്കിന്റെ പ്രശ്നം കുറക്കും. നഗരകെട്ടിക കാട്ടില്‍ പക്ഷികള്‍ക്ക് കൂടുകൂട്ടാന്‍ അവസരം കൊടുക്കുന്നത് വഴി ജൈവവ്യവസ്ഥക്കും ഗുണമാണ്.
— സ്രോതസ്സ് theguardian.com