പൂര്‍ണ്ണമായി പുനരുത്പാദിതോര്‍ജ്ജത്താല്‍ പ്രവര്‍ത്തിക്കുന്ന നഗരങ്ങളുടെ എണ്ണം അമേരിക്കയില്‍ കൂടുകയാണ്. കഴിഞ്ഞ ആഴ്ച കൊളറാഡോയിലെ Aspen നഗരം തങ്ങളുടെ വൈദ്യുതോര്‍ജ്ജം പൂര്‍ണ്ണമായും പുനരുത്പാദിതോര്‍ജ്ജത്തില്‍ നിന്ന് സ്വീകരിച്ചതോടെ അത്തരം നഗരങ്ങളുടെ എണ്ണം മൂന്നായി. അവരുടെ ഊര്‍ജ്ജ സ്രോതസ്സുകള്‍ പ്രധാനമായും പവനോര്‍ജ്ജം, ജല വൈദ്യുതി, സൌരോര്‍ജ്ജം, ഭൌമതാപം എന്നിവയാണ്.