ജീവന്‍ രക്ഷാ മരുന്നിന്റെ വില 5,000% വര്‍ദ്ധിപ്പിച്ച മുമ്പത്തെ Hedge Fund മാനേജര്‍ പൊതു വിമര്‍ശനത്തെത്തുടര്‍ന്ന് ആ പരിപാടിയില്‍ നിന്ന് പിന്‍മാറി. HIV/AIDS രോഗികള്‍ക്കുണ്ടാകുന്ന ഒരു parasitic infection ആയ toxoplasmosis ചികില്‍സിക്കുപയോഗിക്കുന്ന മരുന്നാണ് Daraprim. Turing Pharmaceuticals ന്റെ തലവനായ Martin Shkreli ആ മരുന്നിന്റെ വില $13.50 ല്‍ നിന്ന് $750 ഡോളറിലേക്ക് വര്‍ദ്ധിപ്പിച്ചതിനെ ആദ്യം ന്യായീകരിക്കുകയാണുണ്ടായത്. പിന്നീട് അതില്‍ നിന്ന് പിന്‍മാറി. പക്ഷേ വില എത്ര കുറക്കുമെന്ന് വ്യക്തമാക്കിയില്ല. അയാളുടെ മുമ്പത്തെ മരുന്ന് കമ്പനി ഒരു ദശാബ്ദത്തിലധികമായി ഉപയോഗിച്ച് വരുന്ന ഒരു അപൂര്‍വ്വ വൃക്കരോഗത്തിന്റെ മരുന്നിന്റെ അവകാശം വാങ്ങി. ആ മരുന്നിന്റെ വില 2,000% ആണ് വര്‍ദ്ധിച്ചത്.
[ചികില്‍സ സ്വകാര്യകമ്പനികളും കമ്പോളവും നിയന്ത്രിച്ചാലുണ്ടാകുന്നതിന്റെ ഫലമാണിത്. പൊതുമേഖലയിലാവണം ചികില്‍സ.]