സൈക്കിള്‍ യാത്രയുടെ വളര്‍ച്ച കാരണം ബ്രിട്ടണിന്റെ സമ്പദ്‌വ്യവസ്ഥ ഉഷാറാവുന്നു

Cycling Revolution എന്ന റിപ്പോര്‍ട്ട് പ്രകാരം 2010 നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം 4 കോടി അധികം സൈക്കിള്‍ യാത്രകള്‍ നടന്നു. 18% വളര്‍ച്ചയാണിത്. മൊത്തം 25.6 കോടിയാത്രകളാണ് കഴിഞ്ഞവര്‍ഷം നടന്നത്. റിപ്പോര്‍ട്ട് എഴുതിയ Sustrans ന്റെ അഭിപ്രായത്തില്‍ സൈക്കിള്‍ പുനരുദ്ധാരണം കാരണം ആരോഗ്യപരിരക്ഷയില്‍ £44.2 കോടി പൌണ്ടിന്റെ ഗുണമുണ്ടായിട്ടുണ്ട്. The Times ന്റെ കണക്ക് പ്രകാരം കഴിഞ്ഞവര്‍ഷം സൈക്കിള്‍ ഉപയോഗിച്ചവര്‍ അതിന് പകരം കാറുപയോഗിച്ചിരുന്നെങ്കില്‍ 760,363 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്വവമനമുണ്ടാക്കുകയും സമ്പദ്‌വ്യവസ്ഥക്ക് £4 കോടി പൌണ്ട് നഷ്ടമുണ്ടാക്കുകയും ചെയ്തേനെ.

ഒരു അഭിപ്രായം ഇടൂ