ഇന്‍ഡ്യയിലുണ്ടായ താപ തരംഗത്തില്‍ 2,300 ല്‍ അധികം ആളുകള്‍ മരിച്ചു. ലോക ചരിത്രത്തിലെ ഏറ്റവും അപകടകരമായ താപ തരംഗത്തില്‍ 5ആം സ്ഥാനത്ത് എത്തുന്നതാണ് ഇത്. താപനില 45.4 ഡിഗ്രി വരെ എത്തി. ദരിദ്രരെയാണ് ഈ ദുരന്തം എറ്റവും മോശമായി ബാധിച്ചത്. വീടില്ലാത്തവര്‍ക്ക് “വീടിനകത്ത് മാത്രം ഇരിക്കുക” എന്ന ഔദ്യോഗിക വിജ്ഞാപനം അനുസരിക്കാനാവില്ലല്ലോ. ശുദ്ധ ജലം അവര്‍ക്ക് കിട്ടാനുമുള്ള സാദ്ധ്യതയും വിരളം. വികസിത രാജ്യങ്ങളേക്കേക്കാള്‍ ദരിദ്ര രാജ്യങ്ങളാവും കാലാവസ്ഥാ മാറ്റത്തിന്റെ ദുരിതങ്ങള്‍ കൂടുതല്‍ അനുഭവിക്കുക.
— സ്രോതസ്സ് thinkprogress.org