സിഡ്നിയില്‍ നിന്ന് ഇന്‍ഡ്യയിലേക്ക് വന്ന ഗ്രീന്‍പീസ് അന്തര്‍ദേശീയ അംഗത്തെ ശരിയായ വിസയുണ്ടായിട്ടുകൂടി ഇന്‍ഡ്യയില്‍ കടത്താതെ തിരിച്ചയച്ചു. കാരണമൊന്നും ഇതിനുള്ള ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ നല്‍കിയില്ല. ഔദ്യോഗികമായി അദ്ദേഹത്തെ deport ഉം ചെയ്തില്ല. ആസ്ട്രേലിയയുടെ പാസ്പോര്‍ട്ടോടുകൂടിയ Aaron Gray-Block ഇന്‍ഡ്യയിലെ ഗ്രീന്‍പീസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശകലനം ചെയ്യാന്‍ വേണ്ടി വന്നതായിരുന്നു.