പ്രമുഖ കന്നട എഴുത്തുകാരനും ഹംപിയിലെ കന്നട സര്‍വകലാശാല മുന്‍ വൈസ്ചാന്‍സലറും അധ്യാപകനുമായിരുന്ന മല്ലേശപ്പ എം കലബുര്‍ഗി(77)യെ സംഘപരിവാര്‍ അക്രമികള്‍ വെടിവച്ചു കൊലപ്പെടുത്തി. ഞായറാഴ്ച രാവിലെ ബംഗളൂരു ധാര്‍വാഡിലെ വീട്ടിലായിരുന്നു ആക്രമണം. കുടുംബത്തോടൊപ്പം പ്രഭാതഭക്ഷണം കഴിക്കുന്നതിനിടെ വാതിലില്‍ മുട്ടുന്ന ശബ്ദംകേട്ട് പുറത്തുവന്ന കലബുര്‍ഗിയെ അക്രമികള്‍ വെടിവച്ച് വീഴ്ത്തി.
തലയിലാണ് വെടിയേറ്റത്. ഭാര്യയുടെയും മക്കളുടെയും മുന്നില്‍ പിടഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിഗ്രഹാരാധനയ്ക്കും അന്ധവിശ്വാസത്തിനുമെതിരെ കലബുര്‍ഗി നടത്തിയ കടുത്ത വിമര്‍ശങ്ങളാണ് സംഘപരിവാറിനെ പ്രകോപിപ്പിച്ചത്.ഹിന്ദുത്വ വര്‍ഗീയതയെ ശക്തമായി വിമര്‍ശിച്ച കലബുര്‍ഗി സംഘപരിവാറിന്റെ കണ്ണിലെ കരടായിരുന്നു.
അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ക്കും പുസ്തകങ്ങള്‍ക്കുമെതിരെ നിരവധി തവണ ഹിന്ദുവര്‍ഗീയവാദികള്‍ രംഗത്തെത്തിയിരുന്നു. കലബുര്‍ഗിയുടെ പ്രസിദ്ധമായ കൃതി “മാര്‍ഗ-വണ്‍’ സംഘപരിവാര്‍ ശക്തികളെ വിറളി പിടിപ്പിച്ചു. കര്‍ണാടകത്തിലെ ശക്തമായ ലിംഗായത്ത സമുദായ നേതാവായ ബസവേശ്വരയെക്കുറിച്ചുള്ള കലബുര്‍ഗിയുടെ ലേഖനങ്ങള്‍ വലിയ ഒച്ചപ്പാടുണ്ടാക്കി. മാപ്പു പറയണമെന്നും പുസ്തകം നിരോധിക്കണമെന്നും ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തുവന്നു. നിലപാടുകളുടെപേരില്‍ അച്ഛന് നിരവധി ശത്രുക്കള്‍ ഉണ്ടായിരുന്നതായി മകള്‍ രൂപ്ദര്‍ശി പറഞ്ഞു. കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ചു.
ഇതിനിടെ കലബുര്‍ഗിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബജ്രംഗ്ദള്‍ രംഗത്തെത്തി. ബജ്രംഗ്ദള്‍ ദക്ഷിണ കന്നട ബണ്ട്വാള്‍ കോ-കണ്‍വീനര്‍ ബുവിത് ഷെട്ടിയാണ് കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ട്വിറ്ററില്‍ കുറിപ്പെഴുതിയത്. “യു ആര്‍ അനന്തമൂര്‍ത്തിക്കുശേഷം ഇപ്പോള്‍ എം എം കലബുര്‍ഗി. ഹിന്ദുയിസത്തിനെതിരെ സംസാരിക്കുന്നവര്‍ക്ക് പട്ടികളുടേതുപോലുള്ള മരണം. അടുത്തത് എഴുത്തുകാരനായ കെ എസ് ഭഗവാന്‍…’ ഇങ്ങനെയാണ് ഗരുഡപുരാണ എന്ന ട്വിറ്ററിലെ ട്വീറ്റ്. കന്നട സാംസ്കാരികമേഖലയുടെ മുഖമായിരുന്ന കലബുര്‍ഗിയുടെ കൊലപാതകവാര്‍ത്ത ഞെട്ടലോടെയാണ് രാജ്യം കേട്ടത്്.
1938ല്‍ ബിജാപുര്‍ ജില്ലയിലെ യാരഗല്‍ ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. പത്മ പുരസ്കാരം, കര്‍ണാടക സാഹിത്യ അക്കാദമി പുരസ്കാരം, കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം, നൃപതുംഗ പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. കലബുര്‍ഗി കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്ന് എഴുത്തുകാരിയും മുന്‍ മന്ത്രിയുമായ ലളിത നായിക് പറഞ്ഞു. തനിക്ക് വധഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം നല്‍കിയ പരാതി സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നെന്ന് അവര്‍ പറഞ്ഞു. കൊലപാതകം അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്ന് കന്നട സാഹിത്യപരിഷത്ത് പ്രസിഡന്റ് പുണ്ടലിക് ഹലംബി പറഞ്ഞു.
— സ്രോതസ്സ് deshabhimani.com
Dear Jagdish, the leftist follower, please find below the deeds of communist china, for your kind info.
തടവുകാരുടെ അവയവങ്ങള് വിറ്റ് ചൈനീസ് സര്ക്കാര് സമ്പാദിക്കുന്നതു കോടികള്; ഇരയായവരില് പ്രധാനമായും ആധ്യാത്മിക സംഘടനയിലെ അംഗങ്ങള്
അടിമത്തത്തിന്റെ ഞെട്ടിക്കുന്നതും ഭീകരത ഉണര്ത്തുന്നതുമായ മുഖങ്ങള് കാലാകാലങ്ങളായി ചരിത്രത്തില് ഇടംപിടിച്ചിട്ടുണ്ട്. ഐഎസിന്റെ കാടത്തമുഖങ്ങള് അടുത്തിടെ ലോകം അറിഞ്ഞു. ഇപ്പോഴിതാ ചൈനീസ് സര്ക്കാരിനെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഡോക്യുമെന്ററി വരുന്നു. ചൈനീസ് ഭരണകൂടത്തിന്റെ നേത്യത്വത്തില് നടക്കുന്ന അവയവ തട്ടിപ്പിന്റെ കഥകളാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തം. ഫുലാന് ഗോംഗ് വിഭാഗത്തില്പ്പെട്ട നാല്പതിനായിരത്തോളം തടവുകാര് പീഡനത്തിന് ഇരയായെന്നും 2008 വരെ 65,000 പേര് അവയവങ്ങള് നീക്കം ചെയ്തതുമൂലം മരിച്ചെന്നുമാണു റിപ്പോര്ട്ട്.
അവയവ സ്വീകരണത്തിനായി വിദേശികളെ ചൈനയിലേക്ക് ആകര്ഷിക്കുക എന്നതാണ് ഇതുവഴി ഭരണകൂടം ലക്ഷ്യംവയ്ക്കുന്നതെന്നാണ് വെളിപ്പെടുത്തല്. മറ്റു മേഖലകളില്നിന്നു സമ്പാദിക്കുന്ന വരുമാനത്തിലും പതിന്മടങ്ങാണ് അവയവ വിപണനം വഴി ചൈന സമ്പാദിക്കുന്നത്. പത്രപ്രവര്ത്തകനായ എഥാന് ഗട്ട്മാന്, മനുഷ്യാവകാശ പ്രവര്ത്തകനായ കനേഡിയന് അഭിഭാഷകന് ഡേവിഡ് മത്താസ്, ഡേവിഡ് കില്ഗൗര് എന്നിവരടങ്ങിയ സംഘത്തിന്റെ അന്വേഷണമാണ് ഹാര്ഡ് ടു ബിലീവ് എന്ന ഡോക്യുമെന്ററിയിലൂടെ ലോകജനതയെ അറിയിക്കുന്നത്.
കെന് സ്റ്റോണ് തയാറാക്കിയിരിക്കുന്ന ഈ ഡോക്യുമെന്ററി വൈകാതെതന്നെ ചാനലുകളില് സംപ്രേഷണം ചെയ്യും. ചൈനീസ് ഭരണകൂടം തടവിലാക്കിയിരിക്കുന്നവരുടെ നേത്രപടലം, കരള്, വൃക്ക, ഹൃദയം എന്നിവ സ്വീകരിക്കുന്നവരിലേറെയും വിദേശികളാണ്. 2006ലാണ് ഇതു സംബന്ധിച്ച വാര്ത്തകള് പുറത്തുവന്നുതുടങ്ങിയത്. നിരവധി ഡോക്ടര്മാര് ഡോക്യുമെന്ററിയിലേക്കുള്ള വിവരങ്ങള് നല്കിയിട്ടുണ്ടെന്നാണ് അണിയറപ്രവര്ത്തകര് വെളിപ്പെടുത്തുന്നത്.
1990ലാണ് ഗുലാന് ഗോംഗ് എന്ന ആധ്യാത്മിക വിഭാഗം ചൈനയില് തുടങ്ങിയത്. വൈകാതെതന്നെ പത്തു കോടിയിലധികം ആളുകള് ഇതില് അംഗങ്ങളായി. 1999ലാണ് ചൈനീസ് സര്ക്കാര് ഗുലാന് ഗോംഗ് വിഭാഗത്തിനെതിരേ നടപടികള് സ്വീകരിച്ചുതുടങ്ങിയത്. ഇതേത്തുടര്ന്ന് നേതാക്കളും അനവധി പ്രവര്ത്തകരും ജയിലിലായി. സര്ക്കാരിന്റെ ഈ ക്രൂരതയില് പങ്കാളിയാവാന് മനസുവരാതെ നാടുവിട്ട ഒരു സര്ജന് ഇപ്പോള് ലണ്ടനില് ടാക്സി ഡ്രൈവറായാണ് ജോലി ചെയ്യുന്നത്. 1994ല് സര്ക്കാര് നിയോഗിച്ചതനുസരിച്ചാണ് തടവുകാരുടെ അവയവങ്ങള് എടുക്കാന് ഈ ഡോക്ടര് ജയിലിലെത്തുന്നത്. വെടിയേറ്റ നിലയിലുള്ള തടവുകാര്ക്ക് ചികിത്സ നല്കാതെ അവരുടെ ശരീരത്തില്നിന്ന് അവയവങ്ങള് നീക്കം ചെയ്യുകയായിരുന്നു. ലോകത്ത് ഏറ്റവും കൂടുതല് അവയവമാറ്റ ശസ്ത്രക്രിയകള് നടക്കുന്നതു ചൈനയിലാണ്. എന്നാല്, റെഡ്ക്രോസിന്റെ കണക്കില് അവയവദാന സമ്മതപത്രം നല്കിയിരിക്കുന്നത് 37 പേര് മാത്രമാണ്.
2013ല് 2,400 തടവുകാര് കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ചൈനീസ് തടവുകാരുടെ അവകാശങ്ങള്ക്കായി പ്രവര്ത്തിക്കുന്ന അമേരിക്കന് സംഘടനയായ ദുയ് ഹുവ ഗ്രൂപ്പിന്റെ റിപ്പോര്ട്ട്. 2000-2008 കാലയളവില് 40,000 ഗുലാന് ഗോംഗ് പ്രവര്ത്തകര് ഉള്പ്പെടെ 65,000 പേര് കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള് സൂചിപ്പിക്കുന്നത്. ഭരണകൂടത്തിന്റെ പീഡനങ്ങള്ക്കിരയായവരെ നേരില്ക്കണ്ടാണ് എഥാന് ഗട്ട്മാന് റിപ്പോര്ട്ട് തയാറാക്കിയത്.
ങേ… അപ്പോള്‍ ശരിക്കും ചൈനിസ് ഏകാധിപത്യത്തെ പിന്‍തുടരുന്നത് ഇന്‍ഡ്യയിലെ RSS കാരാണന്ന് തോന്നല്ലോ.