കുറച്ച് മാസം മുമ്പ് അമേരിക്കന്‍ സെനറ്റിലെ സീറ്റ് നഷ്ടപ്പെട്ട ലൂസിയാന ഡമോക്രാറ്ര് ആയ Mary Landrieu Van Ness Feldman എന്ന ലോബീയിങ് സ്ഥാപനത്തില്‍ “senior policy adviser” ആയി ജോലിക്ക് പ്രവേശിക്കുന്നു എന്ന് പ്രഖ്യാപിച്ചു. ഊര്‍ജ്ജ നയങ്ങളിലായിരിക്കും പ്രധാന ശ്രദ്ധ. സെനറ്റിന്റെ ശക്തമായ Energy and Natural Resources Committee യുടെ നേതൃത്വം മുമ്പ് ഇവരായിരുന്നു വഹിച്ചിരുന്നത്. ഇനിയവര്‍ എണ്ണ, പ്രകൃതിവാതക, കല്‍ക്കരി, മറ്റ് ഊര്‍ജ്ജ കോര്‍പ്പറേറ്റുകളെ പ്രതിനിധാനം ചെയ്യും. അവരുടെ സ്വന്തം മണ്ഡലത്തിലെ ചതുപ്പ് പ്രദേശങ്ങള്‍(wetlands) നശിപ്പിച്ച കമ്പനികളും അതില്‍ ഉള്‍പ്പെടും.
— സ്രോതസ്സ് thinkprogress.org