കുണ്ടൂസ് ആശുപത്രിയിലെ ബോംബാക്രമണം യുദ്ധക്കുറ്റമാണ്

അഫ്ഗാനിസ്ഥാന്‍ ആശുപത്രിയില്‍ അമേരിക്ക നടത്തിയ ബോംബാക്രമണത്തില്‍ 22 പേരെ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണ സംഘത്തെ കൊണ്ട് അന്വേഷണം നടത്തണമെന്ന് Doctors Without Borders ആവശ്യപ്പെട്ടു. ഇതൊരു യുദ്ധക്കുറ്റമാണെന്ന് അവര്‍ പറഞ്ഞു. ശനിയാഴ്ച നടന്ന ആക്രമണത്തില്‍ 12 ആശുപത്രി ജോലിക്കാരും 10 രോഗികളും മരിച്ചു. അതില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. 36 പേരെക്കെങ്കിലും പരിക്കേറ്റിട്ടുണ്ട്. 30 മിനിട്ട് നേരം അമേരിക്ക അവിടെ ആക്രമണം തുടര്‍ന്നു. തങ്ങള്‍ ആക്രമിക്കപ്പെട്ടിരിക്കുന്നു എന്ന് ജോലിക്കാര്‍ അഫ്ഗാന്‍ സൈന്യത്തെ ഫോണില്‍ വിളിച്ച് അറിയിക്കുകവരെ ചെയ്തു. Doctors Without Borders കുണ്ടൂസില്‍ നിന്ന് പിന്‍മാറുകയാണെന്ന് അറിയിച്ചു.

ഒരു അഭിപ്രായം ഇടൂ