സത്യം പറഞ്ഞതിനാല്‍ RSS അനുഭാവിക്ക് കോളം നഷ്ടപ്പെട്ടു

RSS നേതാക്കളുടെ ആഹാര രീതിയെക്കുറിച്ച് പുറത്തുപറഞ്ഞ RSS അനുഭാവിയായ ചരിത്രകാരന് RSS മുഖപത്രത്തില്‍ താന്‍ 16 വര്‍ഷമായി എഴുതിക്കൊണ്ടിരുന്ന കോളം നഷ്ടപ്പെട്ടു. ഇറച്ചി തീറ്റ ഹിന്ദു വിരുദ്ധമാണെന്ന പ്രചരണ പദ്ധതിയെ ഒരു അഭിമുഖത്തില്‍ നിശിതമായി വിമര്‍ശിച്ച കോളമെഴുത്തുകാരന്‍ Dilip Deodhar ധാരാളം RSS നേതാക്കള്‍ ഇറച്ചി തിന്നുന്നവരാണെന്ന് ചൂണ്ടിക്കാണിച്ചു. ഈ പ്രസ്ഥാവന കാരണം Deodhar ഇപ്പോള്‍ തരുണ്‍ ഭാരത് എന്ന RSS പത്രത്തിലെ തന്റെ കോളം നഷ്ടമായിരിക്കുകയാണ്. കഴിഞ്ഞ 16 വര്‍ഷമായി Deodhar ഈ പത്രത്തില്‍ എഴുതിക്കൊണ്ടിക്കുകയായിരുന്നു.

— സ്രോതസ്സ് timesofindia.com

[ഫാസിസം ഒരിക്കലും വിമര്‍ശനങ്ങളെ വെച്ചുപൊറുപ്പിക്കത്ത ജനാധിപത്യ വിരോധികളാണ്. ഏകാധിപതി ആരോ അയാള്‍ പറയുന്നത് അക്ഷരം പ്രതി അനുസരിക്കുന്ന അടിമകളെയാണ് അവര്‍ക്ക് വേണ്ടത്. കൈയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്നതാണ് അവരുടെ സിദ്ധാന്തം.]

ഒരു അഭിപ്രായം ഇടൂ