ഊര്‍ജ്ജക്കമ്പോളത്തില്‍ ബാര്‍ക്ലേയ്സ് തിരിമറിനടത്തി

ലാഭം നേടാനായി കാലിഫോര്‍ണിയയിലെ വൈദ്യുതി കമ്പോളത്തില്‍ തിരിമറിനടത്തിയതിന് $47 കോടി ഡോളറിന്റെ പിഴയീടാക്കും എന്ന് അമേരിക്കയിലെ നിയന്ത്രകര്‍ ബാര്‍ക്ലേയ്സ്(Barclays) ബാങ്കിനെ ഭീഷണിപ്പെടുത്തി. അങ്ങനെ ചെയ്താല്‍ Federal Energy Regulatory Commission ചുമത്തുന്ന ഏറ്റവും വലിയ പിഴയായിരിക്കും അത്. ലൈബോര്‍(Libor) എന്ന ആഗോള പലിശനിരക്കില്‍ തിരിമറിനടത്തിയപ്പോള്‍ അത് ഒത്തുതീര്‍പ്പാക്കാന്‍ ബാര്‍ക്ലേയ്സ് മുമ്പ് അടച്ച പിഴയേക്കാള്‍ വലിയ പിഴയാണിത്. ധാരാളം ബാങ്കുകള്‍ ലൈബോര്‍ തിരിമറി മുമ്പ് നടത്തിയിരുന്നു.

ഒരു അഭിപ്രായം ഇടൂ