
മൂന്നാമത്തെ ഈ വര്‍ഷവും ലോകം മൊത്തമുള്ള സന്നദ്ധപ്രവര്‍ത്തകര്‍ മൊണ്‍സാന്റോയിക്കെതിരെ സമരത്തിനിറങ്ങി.
March Against Monsanto കഴിഞ്ഞ ദിവസം ലോകത്തെ 38 രാജ്യങ്ങളിലെ 428 നഗരങ്ങളില്‍ നടന്നു. ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ മുതല്‍ ക്യാന്‍സറുണ്ടാക്കുന്ന കളനാശിനി Roundup വരെയുത്പാദിപ്പിക്കുന്ന ഈ കൃഷി ഭീമനെതിരെ ബോധവല്‍ക്കരണം നടത്തുകയാണ് അതിന്റെ ഉദ്ദേശം.
നൂറുകണക്കിന് സന്നദ്ധപ്രവര്‍ത്തകര്‍ ഈ രാജ്യങ്ങളില്‍ ആഹാരത്തിന്റെ ലേബലില്‍ GMO അടങ്ങിയിട്ടുണ്ടോ ഇല്ലയോ എന്ന് അതറിയിക്കണമെന്നും ആഹാരത്തിന്റേയും വിത്തിന്റേയും വിതരണത്തില്‍ മൊണ്‍സാന്റോയുടെ കുത്തക അവസാനിപ്പിക്കാന്‍ പ്രാദേശിക നഗര കൃഷി നടപ്പാക്കി സുസ്ഥിരമായ ആഹാര ലഭ്യത ഉറപ്പാക്കണം എന്നും ആവശ്യപ്പെടുന്നു.
ചില നഗങ്ങളിലെ പ്രകടനങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു. അവര്‍ “Hell no GMO!” എന്ന് വിളിച്ച് പറയുകയും “Fresh Food for All”, “I Am Not A Science Project” തുടങ്ങിയ ബാനറുകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. പ്യോടോറിക്കോയില്‍ പ്രതിഷേധക്കാര്‍ ഗ്യാസ് മാസ്കുകള്‍ ധരിച്ചാണ് പ്രകടനത്തിന് വന്നത്. “No More Poison” എന്ന് അവര്‍ വിളിച്ചുപറഞ്ഞു.
ട്വിറ്ററില്‍ #MarchAgainstMonsanto എന്ന hashtag പുതിയ വിവരങ്ങള്‍ കിട്ടും.
— സ്രോതസ്സ് commondreams.org