മനുഷ്യന്‍ കാരണമായുള്ള ജൈവവൈവിദ്ധ്യ നാശത്തോടെ ലോകത്തെ ആറാമത്തെ മഹാ ഉന്‍മൂലനം 40 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തുടങ്ങിയത് എന്ന് Science Advances ന്റെ പുതിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനാല്‍ ശേഷിക്കുന്ന ഭീഷണി നേരിടുന്ന ജീവജാലങ്ങളെ സംരക്ഷിക്കണം എന്ന് പഠനം നടത്തിയ ഗവേഷകര്‍ അപേക്ഷിച്ചു. എന്നാല്‍ അതിനുള്ള സമയം അതിവേഗം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. അതിവേഗം ജീവജാലങ്ങളുടെ വൈവിദ്ധ്യം കുറയുന്ന സംഭവമാണ് മഹാ ഉന്‍മൂലനം. നാലില്‍ മൂന്ന് ജീവികളും വളരെ കുറഞ്ഞ സമയത്ത് ഭൂമുഖത്തുനിന്ന് ഇല്ലാതാകും. Pinta Island tortoise ഇല്ലാതായ സ്പീഷീസാണ്. പ്രസിദ്ധമായ “Lonesome George” എന്ന ഒരേയൊരെണ്ണം മാത്രമാണ് അവശേഷിക്കുന്നത്. ശേഷക്കാരില്ലാതെ ജൂണ്‍ 24, 2012 ന് അവന്‍ ചത്തു. ആ ആമ സ്പീഷീസ് പൂര്‍ണ്ണമായും ഭൂമിയില്‍ നിന്ന് ഇല്ലാതായി.
— സ്രോതസ്സ് discovery.com