Credit Suisse ന്റെ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ലോക ജനസംഖ്യയുടെ 1% വരുന്ന അതി സമ്പന്നരാണ് ലോകത്തിന്റെ മൊത്തം സമ്പത്തിന്റെ 50% വും നിയന്ത്രിക്കുന്നത്. സമ്പത്തിന്റെ ഇതുവരെയുള്ളതിലേക്കും ഏറ്റവും തീവൃമായ കേന്ദ്രീകരണമാണിത്. ഇതിന് വിപരീതമായി ലാറ്റിനമേരിക്കയില്‍ ശരാശരി ഗാര്‍ഹിക സമ്പത്ത് 17% കുറഞ്ഞു, യൂറോപ്പില്‍ 12% കുറഞ്ഞു. ജനത്തെ പിഴിയല്‍ തുടരുന്നു.