സൈക്കിള്‍ യാത്രയും കാല്‍നടയും സന്തോഷകരമായ ജീവിതത്തിന്റെ രഹസ്യമാണ്

കാര്‍ യാത്ര ഉപേക്ഷിച്ച് സൈക്കിള്‍ യാത്രയോ കാല്‍നടയോ സ്വീകരിച്ചവര്‍ തങ്ങളുടെ ജീവിതത്തിന്റെ സന്തുഷ്ടി മെച്ചപ്പെടുത്തി എന്ന് University of East Anglia യും Centre for Diet and Activity Research ഉം നടത്തിയ പഠനം കണ്ടെത്തി. British Household Panel Survey വഴി ബ്രിട്ടണിലെ 18,000 യാത്രക്കാരെയാണ് പഠനത്തിനായി പരിഗണിച്ചത്. വിലയില്ല എന്ന തോന്നല്‍, ഉറക്കമില്ലായ്മ, പ്രശ്നങ്ങളെ നേരിടാനുള്ള കഴിവ്, സന്തോഷമില്ലായ്മ തുടങ്ങിയ മാനസികാരോഗ്യ സൂചകങ്ങളെ അവര്‍ നിരീക്ഷിച്ചു. ജോലിക്ക് പോകാനായി കാറുപയോഗിക്കുന്നവരെ അപേക്ഷിച്ച് നടക്കുകയോ സൈക്കിള്‍ ഉപയോഗിക്കുകയോ ചെയ്യുന്നവര്‍ക്ക് ശ്രദ്ധ കൂടുതലും മാനസിക പിരിമുറുക്കം കുറവായും കണ്ടതായി അവര്‍ അഭിപ്രായപ്പെട്ടു.

— സ്രോതസ്സ് treehugger.com

ഒരു അഭിപ്രായം ഇടൂ