എണ്ണ പൈപ്പ് ലൈനിന് auto shut-off വാല്‍വില്ല

auto shut-off വാല്‍വില്ലാത്ത, ജില്ലയിലെ ഏക പൈപ്പ് ലൈന്‍ ആണ് നാല് ലക്ഷം ലിറ്റര്‍ എണ്ണ കാലിഫോര്‍ണിയയുടെ തീരത്ത് ഒഴുക്കിയ എണ്ണ ചോര്‍ച്ചക്ക് കാരണമായ പൈപ്പ് ലൈന്‍ എന്ന് അധികൃതര്‍ പറഞ്ഞു. 30 വര്‍ഷം മുമ്പത്തെ ഒരു കോടതി വിധിയാണ് അതിന് കാരണം

1980കളുടെ അവസാനം പൈപ്പ് ലൈനിന്റെ യഥാര്‍ത്ഥ ഉടമസ്ഥന്‍ Santa Barbara Countyയുടെ നിബന്ധനയെ മറികടന്ന് കോടതില്‍ വിജയപ്രദമായി വാദിച്ച് തന്റെ പൈപ്പ് ലൈന്‍ ഫെഡറല്‍ നിയമത്തിന്റെ കീഴില്‍ കൊണ്ടുവന്നു. അന്തര്‍ സംസ്ഥാന പൈപ്പ് ലൈനാണ് എന്നതാണ് കാരണം. ഫെഡറല്‍ നിയമ പ്രകാരം auto shut-off വാല്‍വിന്റെ ആവശ്യമില്ല.

ഭൂഗര്‍ഭ പൈപ്പില്‍ നിന്ന് 397468 ലിറ്ററിലധികം എണ്ണയാണ് ചോര്‍ന്നതെന്ന് ഫെഡറല്‍ നിയന്ത്രണാധികരികള്‍ പറഞ്ഞു. അതില്‍ 80,000 ലിറ്റര്‍ Refugio State Beach ലെ കടിലേക്കാണ് ചോര്‍ന്നത്.

അനേകം മല്‍സ്യങ്ങളേയും കുറച്ച് പെലിക്കണുകളേയും ഈ ചോര്‍ച്ച നേരിട്ട് കൊന്നു.

പൊട്ടലുണ്ടായ പൈപ്പ് ലാബിലേക്ക് കൊണ്ടുവന്ന് പരിശോധിക്കാന്‍ കമ്പനിയോട് ഫെഡറല്‍ ഉദ്യേഗസ്ഥന്‍മാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

— സ്രോതസ്സ് mercurynews.com

ഒരു അഭിപ്രായം ഇടൂ