20,000 ചതുരശ്ര അടി സ്ഥലത്ത് പച്ചക്കറികളും ഔഷധസസ്യങ്ങളും വളര്‍ത്തുന്ന Chicago Botanic Garden ആണ് മിഡ്‌വെസ്റ്റിലെ ഏറ്റവും വലിയ മട്ടുപ്പാവ് കൃഷിയിടം. McCormick Place West ല്‍ ആണിത്. ഇപ്പോള്‍ വലിയ ശ്രദ്ധ കിട്ടുന്ന പച്ച മേല്‍ക്കൂരയുടെ അമേരിക്കയിലെ നേതാവാണ് ചിക്കാഗോ. ഈ നഗരത്തില്‍ 55 ലക്ഷം ചതുരശ്ര അടി സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന 500 ല്‍ അധികം മട്ടുപ്പാവ് കൃഷിയിടങ്ങള്‍ ഉണ്ട്. എന്നാലും ഇത് ചെറിയ സംഖ്യയാണ്. ഇത് നഗരത്തിന്റെ മൊത്തം മട്ടുപ്പാവുകളുടെ 0.1% ആകുന്നുള്ളു. വാഷിങ്ടണ്‍ നഗരത്തില്‍ 23 ലക്ഷം ചതുരശ്ര അടിയും ഫിലാഡെല്‍ഫിയയില്‍ 10 ലക്ഷം ചതുരശ്ര അടിയും മട്ടുപ്പാവ് കൃഷിയുണ്ട്.