കാറ്റാടി സൌരോര്‍ജ്ജ ഹൈബ്രിഡ് മേല്‍ക്കൂര ജനറേറ്റര്‍

SolarMill എന്നത് 1.2 kW ന്റെ സൌരോര്‍ജ്ജവും കാറ്റാടിയും ചേര്‍ന്നുള്ള സിസ്റ്റമാണ്. ഏകദേശം $3000 ഡോളര്‍ ചിലവ് വരും.

WindStream Technologies ന്റെ ഈ hybrid rooftop energy system സോളാര്‍ പാനലുകളും ലംബമായുള്ള കാറ്റാടിയും ഉപയോഗിക്കുന്നു. ഊര്‍ജ്ജ വില വളരേധികമുള്ളടത്തും സ്ഥിരതയില്ലാത്തടത്തുമുപയോഗിക്കാനാണ് ഇത് വികസിപ്പിച്ചത്. എന്നാല്‍ അമേരിക്കിയലെ ഇതിന്റെ ആവശ്യക്കാരുടെ താല്‍പ്പര്യം കണക്കിലെടുത്ത് കമ്പനി പൊതു കമ്പോളത്തില്‍ ഈ ഉല്‍പ്പന്നം ലഭ്യമാക്കിയിരിക്കുന്നു.

1.2 kW SolarMill SM1-3P ക്ക് മൂന്ന് 300W പാനലുകളും മൂന്ന് Savonius കാറ്റാടികളും(3m x 3m x 2.1m) ഉണ്ട്. മേല്‍ക്കൂരയില്‍ ഘടിപ്പാന്‍ വേണ്ടിയാണിത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 170 kg ഭാരം വരുന്ന ഈ നിലയത്തിന് പ്രതിമാസം സാധാരണ കാലാവസ്ഥയില്‍ 135 യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിക്കാനാവും.

കാറ്റാടിയും സോളാര്‍ പാനലുകളും ഉള്ളതിനാല്‍ സ്ഥിരമായി വൈദ്യുതോല്‍പ്പാദനം സാദ്ധ്യമാണ്. സൂര്യന്‍ അസ്തമിച്ചാലും 2m/s വേഗത്തിലുള്ള കാറ്റുണ്ടെങ്കില്‍ വൈദ്യുതി കിട്ടും. ഒരു micro-inverter ഇതിന്റെ കൂടെ ഘടിപ്പിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ഊര്‍ജ്ജ നിരീക്ഷണ സംവിധാനം നിലയത്തിന്റെ പ്രവര്‍ത്തനത്തെ വിലയിരുത്തും.

കമ്പനി $200 ഡോളറിന്റെ “factory installation credit” voucher ആദ്യം വാങ്ങുന്നവര്‍ക്ക് നല്‍കുന്നു.

— സ്രോതസ്സ് treehugger.com, windstream-inc

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )